ഹൃദയാഘാതം, ഒമാനിലെ ആശുപത്രിയിൽ വെച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി മരിച്ചു. വലംചുഴി പുറക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സക്കീനയാണ് ഭാര്യ. നൗഫൽ നൗഷാദ്, നീത നൗഷാദ് എന്നിവർ മക്കളാണ്. ഖമറുദ്ദീൻ, ശംല, ഷക്കീല എന്നിവർ സഹോദരങ്ങളും.
അതേസമയം എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു. കോതമംഗലം, വടട്ടുപ്പാറ, തലികപറമ്പിൽ വീട്ടിൽ വർഗീസ് മകൻ ജോളി (44) യാണ് മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പത്ത് വർഷത്തോളമായി മസ്കത്ത് ഗലയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നടിലേക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: വലശ്ശേരി പൗലോസ് മകൾ ഷീജ.
https://www.facebook.com/Malayalivartha























