ഷാർജ തുറമുഖത്ത് വീണ്ടും ബോട്ടുകൾ കത്തിനശിച്ചു, ഒരു ജീവനക്കാരന് പരുക്ക്

ഷാർജ ഖാലിദിയ തുറമുഖത്ത് ബോട്ടുകൾ കത്തിനശിച്ച് ഒരു ജീവനക്കാരനു പരുക്കേറ്റു. അഞ്ചുബോട്ടുകൾ ആണ് കത്തി നശിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. പരുക്കേറ്റയാളെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യക്കാരനായ ജീവനക്കാരനാണ് പരുക്കേറ്റതെന്നാണ് വിവരം.
അപകടത്തിൽ വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ഏഴിന് നിർത്തിയിട്ടിരുന്ന ഒരു ബോട്ട് കത്തിനശിച്ചിരുന്നു. അതേ സ്ഥലത്ത് തന്നെയായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ വീണ്ടും അഗ്നിബാധയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























