ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം റൂമിലെത്തിയ പിന്നാലെ നെഞ്ച് വേദന, സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ശാഹുൽ ഹമീദ് ആണ് യാംബുവിൽ വെച്ച് മരിച്ചത്. 35 വയസായിരുന്നു. നാലു വർഷമായി യാംബുവിൽ ജോലി ചെയ്യുന്നുണ്ട്. ബ്യുനോ മീൽ സർവിങ് കമ്പനിയിൽ ജോലിക്കാരൻ ആയിരുന്നു. യാംബുവിൽ എത്തുന്നതിന് മുമ്പ് ജിദ്ദയിൽ ആണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
റസ്സ്റ്റോറന്റിൽ നിന്ന് ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം റൂമിലെത്തി. സുബ്‍ഹി നമസ്‍കാരം നിർവഹിക്കാനുള്ള ഒരുക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. യാംബു ജനറൽ ആശുപത്രി മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കമ്പനി അധികൃതരും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. പിതാവ്: സൈതലവി, മാതാവ്: ഫാത്തിമ. ഭാര്യ - റോസിന, മക്കൾ - ഇൻശാ മെഹ്റിൻ, ദുആ മെഹ്റിൻ.
https://www.facebook.com/Malayalivartha























