Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

25-ാം വാർഷികത്തിൽ ജീവനക്കാർക്ക് 1.5 കോടി ദിർഹത്തിന്റെ സമ്മാനങ്ങൾ, മാതൃകയായി യുഎഇയിലെ കമ്പനി, ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്ര, സമ്മാനപ്പെരുമഴയായി ഏരിസ് ഗ്രൂപ്പ്

25 MAY 2023 09:09 AM IST
മലയാളി വാര്‍ത്ത

സില്‍വർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും 30 കോടി രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ആഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് സൗജന്യ ദുബായ് യാത്ര ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായാണ് 30 കോടി രൂപയുടെ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുളളത്. ഇതിന് പുറമെ 25 ജീവനക്കാരുടെ മാതാപിതാക്കളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തിക്കുകയും ചെയ്‍തു.

ഷാർജ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പാണ് കമ്പനിയുടെ സിൽവർ ജൂബിലി ജീവനക്കാരുടെ കൂടി ആഘോഷമാക്കി മാറ്റിയത്. തൊഴിലാളികളാണ് കമ്പനിയുടെ നിർണായകശക്തി.അവരോടുളള നന്ദിസൂചകമായാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാന്‍ സോഹന്‍ റോയ് പറഞ്ഞു. ഇത്തരം പ്രവൃത്തികളിലൂടെ ജീവനക്കാരും കുടുംബവും തമ്മിലുളള ബന്ധം ശക്തിപ്പെടും. ഏരീസ് ഗ്രൂപ്പിന്‍റെ ഭാഗമായതില്‍ അവർ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയിൽ മൂന്ന് വർഷവം അതിൽ കൂടുതലും പൂർത്തിയാക്കിയിട്ടുള്ള ജീവനക്കാർക്ക് അവരുടെ അധ്വാനത്തിന്റെ അംഗീകാരമാണിതെന്ന് അധികൃതർ പറയുന്നു. മലയാളിയായ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. സ്ഥാപനത്തിന്റെ ഭാഗമായ ജീവനക്കാരുടെ മാതാപിതാക്കൾക്ക് പേരന്റൽ അലവൻസ് പ്രഖ്യാപിക്കുക വഴി നേരത്തെ തന്നെ ഏരീസ് ഗ്രൂപ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ജീവനക്കാരുടെ നേട്ടങ്ങളിൽ അവരുടെ കുടുംബങ്ങൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു അലവൻസ് മാതാപിതാക്കൾക്ക് നൽകുന്നതെന്ന് കമ്പനി പറയുന്നു. ഒപ്പം മക്കളെ വളർത്തി വലുതാക്കി വിദ്യാഭ്യാസം നൽകി ജോലി നേടാൻ അവരെ പ്രാപ്‍തരാക്കിയതിനുള്ള കൃതജ്ഞത കൂടിയാണിത്.

കമ്പനി ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ജീവനക്കാരുടെ മാതാപിതാക്കളോട് നന്ദി അറിയിക്കുകയാണ് ഏരീസ് ഗ്രൂപ്പെന്ന് സോഹൻ റോയ് പറഞ്ഞു. 1998ൽ സ്ഥാപിതമായതു മുതൽ ലാഭത്തിന്റെ അൻപത് ശതമാനം ജീവനക്കാരുമായി പങ്കിടുന്ന നയമാണ് ഏരീസ് ഗ്രൂപ്പ് സ്വീകരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പ് ഡിസൈന്‍ & ഇന്‍സ്‌പെക്ഷന്‍ സ്ഥാപനങ്ങളില്‍ ഒന്നായ ഏരീസ് ഗ്രൂപ്പില്‍ ആഗോളതലത്തില്‍ 25 രാജ്യങ്ങളില്‍ 2200 ന് മുകളില്‍ ജീവനക്കാരാണുള്ളത്. മറൈന്‍, ഓയില്‍ & ഗ്യാസ് , ഓഫ്‌ഷോര്‍ , വിനോദം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായ ഏരീസ് ഗ്രൂപ്പ് ക്ലയിന്റുകള്‍ക്ക് മികച്ച സേവനം നല്‍കുന്നതിലും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

നിരവധി ജീവകാരുണ്യ പദ്ധതികളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, പങ്കാളികള്‍ക്ക് ശമ്പളം, ഭവന രഹിതര്‍ക്ക് വീട്, ജീവനക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അലവന്‍സും മറ്റു സ്‌കോളര്‍ഷിപ്പുകളും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയവ അവയില്‍ ചിലതാനു ...പ്രകൃതിക്ഷോഭത്തിലൂടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുടെ പുനരധിവാസം, പിന്നാക്ക മേഖലകളില്‍ സ്‌കൂളുകള്‍ , സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends