നാട്ടിൽ നിന്നുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത, പ്രവാസി മലയാളി ദുബൈ വിമാനത്താവളത്തിൽവെച്ച് മരിച്ചു

നാട്ടിൽ നിന്നെത്തിയ പ്രവാസി ദുബൈ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാർ മസ്കർ വീട്ടിൽ കെ.ടി.പി. മഹ്മൂദാണ് (75) മരിച്ചത്. നാട്ടിലും വിദേശത്തും വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്.ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത കൂടുകയും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റമീസ്, റിസ്വാൻ, റിയാസ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. നാട്ടിലെത്തിക്കുന്ന മൃതദേഹം ചെറുകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
https://www.facebook.com/Malayalivartha

























