Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഇനി അത് ഫോണിലേക്കും..! ദുബൈയിൽ ഡ്രൈവിങ് ലൈസന്‍സ് കയ്യില്‍ കരുതുന്നതിന് പകരം പുതിയ സംവിധാനം, ഇനിമുതല്‍ നിങ്ങളുടെ ലൈസന്‍സ് ഫോണിലേക്കും ചേര്‍ക്കാം

29 MAY 2023 08:14 AM IST
മലയാളി വാര്‍ത്ത

യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് രാജ്യത്ത് എത്തുന്ന പ്രവാസികളുടെ എല്ലാം വലിയൊരു സ്വപ്നമാണ്. എന്നാൽ ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇതിനായി ശ്രമിക്കുന്ന പ്രവാസികളാകട്ടേ തുടർന്നുള്ള ചാർസിൽ ലൈസൻസ് കിട്ടുമെങ്കിലും ആദ്യ ചാർസുകളിൽ പരാജയപ്പെടുന്നതും പതിവാണ്.

എന്നാൽ ദുബായില്‍ ഒരു വാഹനമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ലൈസന്‍സ് എടുക്കാന്‍ മറന്നലോ? ഡ്രൈവിങ് ലൈസന്‍സ്, ഐഡന്റിറ്റി പ്രൂഫ് മുതലായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടത് എപ്പോഴും പ്രധാനമാണ്. ഏത് രാജ്യത്താണെങ്കിലും ഇത്തരം പ്രൂഫുകള്‍ കയ്യില്‍ കരുതയില്ലെങ്കിൽ കടുത്ത പിഴയും വാഹനം കണ്ടുകെട്ടലുമുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരും. എന്നാൽ ഇനി പ്രവാസികൾ അതിൽ പ്രയാസപ്പെടേണ്ട കാര്യമില്ല. ദുബൈ ആര്‍ടിഎ ഇതിന് പരിഹാരമായി പുതിയ സംവിധാനം പുറത്തിറക്കിയിരിക്കുകയാണ്.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പുതിയ അറിയിപ്പ് പ്രകാരം ഡ്രൈവിങ് ലൈസന്‍സ് ഇനിമുതല്‍ നിങ്ങളുടെ ഫോണിലേക്കും ചേര്‍ക്കാം. പക്ഷേ നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ. ‘ആര്‍ടിഎ ദുബായി’ മൊബൈല്‍ ആപ്ലികേഷന്‍ വഴി വാഹനമോടിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇതവരുടെ ആപ്പിള്‍ വാലറ്റില്‍ സേവ് ചെയ്യാന്‍ കഴിയും. ഇതിനായി ആര്‍ടിഎ ദുബൈ ആപ്പിലെ ഹോംപേജിലെ ‘ലോഗിന്‍/രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക് ചെയ്യുക. ശേഷം യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഇവിടെ നിങ്ങള്‍ യുഎഇ പാസും ആര്‍ടിഎ അക്കൗണ്ടും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ലിങ്ക് ചെയ്യുന്നതിനുള്ള ഒരു പോപ്പ്-അപ്പ് അറിയിപ്പ് ലഭിക്കും. ഇനി, ആര്‍ടിഎ അക്കൗണ്ട് ഇല്ലെങ്കില്‍ ‘രജിസ്റ്റര്‍’ ടാപ്പ് ചെയ്യുക. പേര്, ഇമെയില്‍, നാഷണാലിറ്റി മൊബൈല്‍ തുടങ്ങിയ വിവരങ്ങള്‍ യുഎഇ പാസ് വഴി ഉറപ്പാക്കപ്പെടും. ഈ വിശദാംശങ്ങള്‍ പരിശോധിച്ച് പേരും പാസ്വേഡും നല്‍കി അക്കൗണ്ട് തുറക്കാം. ശേഷം എസ്എംഎസ് വഴി മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ഇതാണ് ആദ്യഘട്ടം.

ഇനി ഡ്രൈവിംഗ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓഫ്‌ലൈനായി എങ്ങനെ ആക്‌സസ് ചെയ്യാം? എന്നു കൂടി നോക്കാം

നിങ്ങളുടെ ഫോണില്‍ ‘വാലറ്റ്’ ആപ്പ് തുറന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാണാന്‍ കഴിയും.

അതേസമയം, ടെസ്റ്റുകളില്ലാതെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയിലെ ലൈസന്‍സ് സ്വന്തമാക്കാവുന്ന രാജ്യങ്ങളുടെ പട്ടിക യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചു. യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മര്‍ഖൂസ് സേവനം ഉപയോഗിച്ച് തങ്ങളുടെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ യുഎഇ ലൈസന്‍സാക്കി മാറ്റാം. താമസ വിസയുള്ള പ്രവാസികള്‍ക്കാണ് ഈ സൗകര്യം ലഭിക്കും.

Estonia , Albania, Portugal, China, Hungary, Greece, Ukraine, Bulgaria, Slovak, Slovenia, Serbia, Cyprus, Latvia, Luxembourg, Lithuania, Malta,
Iceland, Montenegro, United State of America, France, Japan, Belgium, Switzerland, Germany, Italy, Sweden, Ireland, Spain, Norway,New Zealand
Romania, Singapore, Hong Kong,Netherlands, Denmark, Austria, Finland,United Kingdom, Turkey, Canada,Poland, South Africa
Australia.... എന്നീ രാജ്യക്കാർക്കാണ് ടെസ്റ്റുകളില്ലാതെ നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇയിലെ ലൈസന്‍സ് സ്വന്തമാക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends