Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

പ്രവാസികൾ അടപടലം പെട്ടു..! കൂട്ടത്തോടെ തൊഴിൽ പെർമിറ്റ് റദ്ദാക്കി കുവൈത്ത്, അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

29 MAY 2023 08:26 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് ഗൾഫ് രാജ്യമായ കുവൈത്ത്. സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. ഇപ്പോൾ 2400 പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഇവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്‍.

500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ച് കഴിഞ്ഞവരാണെന്നും ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വിദ്യാഭ്യാസ മന്ത്രാലയം മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.

അധ്യാപക ജോലിയിലെ സ്വദേശിവത്കരണം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും ഇതോടെ അടിസ്ഥാന രഹിതമെന്ന് തെളിയുകയാണ്. ഈ അധ്യായന വര്‍ഷത്തിന്റെ അവസാനത്തോടെ സേവനം അവസാനിപ്പിക്കേണ്ട പ്രവാസി അധ്യാപകരുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവവിഭവശേഷി വിഭാഗം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.

സേവനം അവസാനിപ്പിക്കുന്ന അധ്യാപകര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും താമസ രേഖകള്‍ റദ്ദാക്കി രാജ്യം വിടാനും മൂന്ന് മാസത്തെ സമയമാണ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നത്. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി യഥാസമയം തന്നെ അധ്യാപകര്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഒരുക്കുമെന്ന് അധികൃതര്‍ പറയുന്നു.

നിലവില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളിലേക്കും കുവൈത്ത് കടക്കുകയാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നടപടികൾ കൈക്കൊള്ളാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് നിർദ്ദേശം നൽകിയത്.

തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളുടെയും കൂടെ ഭാഗമായാണ് ഈ നീക്കങ്ങള്‍.പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദേശമെന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (5 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends