ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു, ഖത്തറില്‍ മരണപ്പെട്ടത് വയനാട് സ്വദേശി

ഖത്തറില്‍ ഹൃദയാഘാതം മൂലം പ്രവാസി യുവാവ് മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു. മാതാവ് - ആയിഷ. ഭാര്യ - ജസ്‍മ. മകന്‍ - മുഹമ്മദ് മിഖ്‍ദാദ്. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
അതേസമയം, യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി മലയാളി മരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ അലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്‍ദീന്‍കുട്ടി (46) ആണ് മരിച്ചത്. ഷാര്‍ജയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.
പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി അറിയിച്ചു. ഭാര്യ - റുബീന. മുഹമ്മദ് ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ് എന്നിവർ മക്കളാണ്.
https://www.facebook.com/Malayalivartha

























