ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മരിച്ചു

ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു. കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്‌ണന്‍ (48) ആണ് സലാലയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9 ന് ആയിരുന്നു ഗോപാല ക്യഷ്‌ണന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
തുടർന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 20 വർഷമായി ദോഫാര്‍ പോള്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. സഹോദരൻ ചന്ദ്രൻ ഇതേ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്നു. ഭാര്യ: ശ്രീജ. മക്കള്‍: സൂരജ്, ഗോപിക.മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























