വിസ മാറാനായി ദുബൈയിൽ നിന്നെത്തി, ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

ഒമാനിൽ വിസ മാറാനായി എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. വിസ മാറാനായി ദുബൈയിൽ നിന്നെത്തിയതായിരുന്നു. അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്‍കത്ത് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.
അതേസമയം, ഒമാനിൽ ഹൃദയാഘാതം മൂലം പാലക്കാട് സ്വദേശി മരിച്ചു. കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്‌ണന്‍ (48) ആണ് സലാലയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച രാത്രി 9 ന് ആയിരുന്നു ഗോപാല ക്യഷ്‌ണന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 20 വർഷമായി ദോഫാര്‍ പോള്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. സഹോദരൻ ചന്ദ്രൻ ഇതേ കമ്പനിയിൽ കൂടെ ജോലി ചെയ്യുന്നു. ഭാര്യ: ശ്രീജ. മക്കള്‍: സൂരജ്, ഗോപിക.മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























