യുഎഇയില്‍ എത്തിയത് ഒരു മാസം മുമ്പ്, പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
യുഎഇയില്‍ ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി മരിച്ചു. കുട്ടനെല്ലൂര്‍ സ്വദേശി ആബിദ് (32) ആണ് ഷാര്‍ജയില്‍ മരിച്ചത്. നേരത്തെ അമേരിക്കയില്‍ താമസിച്ചിരുന്ന ആബിദ് ഒരു മാസം മുമ്പാണ് യുഎഇയില്‍ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യുഎഇയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് - പടിയത്ത് മൊയ്ദീന്. മാതാവ് - കാട്ടകത്തു സബിത. സഹോദരി - ഫാത്തിമ. ആബിദ് അവിവാഹിതനാണ്.
അതേസമയം ഒമാനിൽ വിസ മാറാനായി എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വട്ടകരിക്കകം രാജീവ് ഗാന്ധി നഗറിലെ സിബി (41) ആണ് മരിച്ചത്. വിസ മാറാനായി ദുബൈയിൽ നിന്നെത്തിയതായിരുന്നു. അല്‍ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്കത്ത് കെഎംസിസി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha