ഹജ് നിർവഹിക്കാനായി മക്കയിലെത്തി, ഹറമിൽ മലപ്പുറം സ്വദേശിനി കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം സ്വദേശിനി ഹറമിൽ കുഴഞ്ഞു വീണ് മരിച്ചു. ഹജ് നിർവഹിക്കാനായി മക്കയിലെത്തിയ തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. ഉംറ കഴിഞ്ഞ് ഇന്നലെ വൈകീട്ട് ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
സ്വകാര്യ ഗ്രൂപ്പിൽ ബുധനാഴ്ച വൈകീട്ടാണ് ഇവർ ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: അബ്ദുട്ടി, മാതാവ്: അയിഷ, ഭർത്താവ്: ബീരാൻ.
അതേസമയം ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. ഭാരതീപുരം ചരുവിള പുത്തൻവീട്ടിൽ ബി.അനൂപ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജോലി സ്ഥലത്ത് നിന്ന് ഫ്ലാറ്റിലേക്ക് നടന്ന് പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചതായാണ് വിവരം. കഴിഞ്ഞ നാല് വർഷമായി ഖത്തറിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഖത്തർ അൽ ഖോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ - ലക്ഷ്മി. മകൻ - കൃതീഷ്.
https://www.facebook.com/Malayalivartha

























