29 വര്‍ഷമായി പ്രവാസി, സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു. പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ ( 54) ജിദ്ദയില്‍വെച്ചാണ് മരിച്ചത്. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍ തന്നെ മടക്കും. മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ. ഭാര്യ- സുമയ്യ കരുവള്ളി, മക്കള്‍ - ഫൈസാന്‍, ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.
അതേസമയം ഒമാനിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു. ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയിൽ ഹൃദയാഘതം മൂലം മരണപ്പെട്ടത്. നിർമ്മാണ തൊഴിലാളി ആയിരുന്നു. മാതാവ് - പ്രസന്ന. അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.
https://www.facebook.com/Malayalivartha

























