Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...


യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

യുഎഇയുടെ മണ്ണിൽ ഉടൻ പറന്നിറങ്ങും...! വീണ്ടും ഉയരങ്ങൾ കീഴടക്കാൻ ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ്, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകി

07 JUNE 2023 03:56 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുകയാണ്. ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ എമിറേറ്റ്സ് എയർലൈൻസ് പത്താം സ്ഥാനം സ്വന്തമാക്കിയിരുന്നു. എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം 10.9 ബില്യൺ ദിർഹം നേട്ടമുണ്ടാക്കിയതായി അറിയിച്ച പിന്നാലെ വീണ്ടും ഉയരങ്ങൾ കീഴടക്കാൻ തന്നെയാണ് ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സിന്റെ തീരുമാനം. കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകിയിരിക്കുകയാണ് വിമാനക്കമ്പനി.

2025ലെ ആദ്യ പാദവർഷത്തോടെ കരാർ പ്രകാരമുള്ള ആദ്യ വിമാനം ദുബൈയിൽ എത്തും. പുതിയ വിമാനങ്ങൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ഉയർത്താനും എമിറേറ്റ്സിന് പദ്ധതിയുണ്ട്. എന്നാൽ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിമാന യാത്രക്കാരുടെ ആവശ്യകത മുൻകൂട്ടി കണ്ടുള്ള വികസനമാണ് കമ്പനി ലക്ഷ്യമിടുന്നത്. എയർ ബസ്എ350, ബോയിങ് 777എക്സ്അല്ലെങ്കിൽ 787 ജെറ്റുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്.

400 സീറ്റുകളുള്ള രണ്ട് എൻജിൻ വിമാനമാണ് ബോയിങ് 777 എക്സ്. പുതിയ വിമാനങ്ങൾക്ക്നേരത്തെ തന്നെ ഓർഡർ നൽകിയിരുന്നെങ്കിലും സർട്ടിഫിക്കേഷനും എൻജിൻ വികസിപ്പിച്ചതിലെ ചില വിഷയങ്ങളും കാരണമാണ് സർവിസ് തുടങ്ങാൻ വൈകിയത്. ഭാവിവികസന പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് ദുബൈ വിമാന സർവിസ് കമ്പനിയായ എമിറേറ്റ്സ് എയർലൈൻ പ്രസിഡന്‍റ് ടിം ക്ലാർക്ക് പറഞ്ഞു. ഇസ്താംബൂളിൽ നടന്ന ആഗോള എയർലൈൻ മീറ്റിങ്ങിനെ തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ മികച്ച 10 എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസ് മാത്രമല്ല ഇടംപിടിച്ചത്. ഇത്തിഹാദ് എയർവേയ്സും ഉണ്ട്. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്.മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയിൽ എമിറേറ്റ്സ് ഏറ്റവും ഉയർന്ന റേറ്റിങ് നേടി. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും അവതരിപ്പിക്കുന്നതിനും യുഎഇ എയർലൈനുകൾ കോടിക്കണക്കിന് ദിർഹം ചെലവഴിക്കുന്നുണ്ട്. ബോർഡിങ് പാസുകൾ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാർക്കും വൈഫൈ നൽകിയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇത്തിഹാദ് എയർവേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സർഫ് പാക്കേജുകളും പുറത്തിറക്കി.

വാട്സാപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം. എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ മധ്യപൂർവദേശത്തെ ഏറ്റവും മികച്ച വിമാനമെന്ന ബഹുമതി ഫ്ലൈ ദുബായ് നേടി. ഇനി ഈ റാങ്കിങ് നോക്കി പ്രസികൾക്ക് യാത്രക്കായി ഇഷ്ടമുള്ള എയർലൈനുകൾ തിരഞ്ഞെടുക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോളേജുകളില്‍ ശുചീകരണത്തിന് ഇന്‍ഹൗസ് പരിശീലനം നടപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്  (27 minutes ago)

കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...  (42 minutes ago)

തിരുവനന്തപുരം പിരപ്പമൺക്കാട്ടിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി തോട്ടം; മനോഹരമായ ആ കാഴ്ച്ചയിലേക്ക്  (53 minutes ago)

ഇനി രാഹുല്‍ ഉരിയാടില്ല;  (1 hour ago)

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (1 hour ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (1 hour ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (1 hour ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (2 hours ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (2 hours ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (2 hours ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (4 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (4 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (4 hours ago)

വി.ഡി. സതീശൻ  (5 hours ago)

സ്പാനിഷ് ലാ ലിഗ...  (5 hours ago)

Malayali Vartha Recommends