Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

16 വർഷത്തെ പ്രവാസ ജീവിതം, സെയില്‍സ്‍മാനായിരിക്കെ തേടി വന്നത് ആ മഹാഭാ​ഗ്യം, ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കി പ്രവാസി

13 JUNE 2023 03:03 PM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തുന്നതിൽ പ്രവാസികൾ കുതിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി തന്നെ അറബികളെപ്പോലും പിന്നാലാക്കി യാണ് പ്രവാസികൾ വൻ തുകകൾ സമ്മാനമായി നേടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച ബിഗ് ടിക്കറ്റിൽ ഈ വർഷവും കാട്ടയ്ക്ക് തന്നെ ഭാഗ്യപരീക്ഷണം നടത്തുകയാണ് പ്രവാസികൾ.

എങ്ങാനും ഭാഗ്യദേവത കടാക്ഷിച്ചാൽ പിന്നെ കഷ്ടപ്പെട്ട് പ്രവാസ ജീവിതം തള്ളി നീക്കേണ്ടതില്ലോ എന്ന് ഓർത്ത് മിക്ക പ്രവാസികളും സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. ഇന്ത്യക്കാർ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ പ്രവാസികളും ഭാഗ്യം പരീക്ഷിക്കുന്നവരാണ്. ഇപ്പോൾ ബേക്കറിയില്‍ സെയില്‍സ്‍മാന്‍ ജോലി ചെയ്യവെ അബുദാബി ബിഗ് ടിക്കറ്റ് ഒരു പ്രവാസിയുടെ കൂടി ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി, റേഞ്ച് റോവര്‍ വേലാര്‍ കാര്‍ സ്വന്തമാക്കിയത് പാകിസ്ഥാന്‍ സ്വദേശിയായ യാസിര്‍ ഹുസൈന്‍ എന്ന പ്രവാസിയാണ്. ഒരു ബേക്കറിയില്‍ സെയില്‍സ്‍മാനാണ് അദ്ദേഹം. 16 വര്‍ഷം മുമ്പാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ അബുദാബിയില്‍ താമസിക്കുന്നു. മുമ്പൊരിക്കല്‍ ബിഗ് ടിക്കറ്റിനെ കുറിച്ച് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്ന് അറിഞ്ഞ അദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി ഇടയ്ക്കൊക്കെ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിക്കുമായിരുന്നു.

നറുക്കെടുപ്പിലെ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് യാസിര്‍ ഹുസൈന്‍ പറയുന്നു. "ജോലി ഇല്ലാത്ത സമയങ്ങളില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഓണ്‍ലൈനായി തത്സമയം കാണാറുണ്ടായിരന്നു. എന്നാല്‍ അന്ന് നറുക്കെടുപ്പിന്റെ കാര്യം മറന്നുപോയിരുന്നു. പിന്നീട് സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധിയുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് കാര്യം ഓര്‍മവന്നത്".

കാര്‍ വില്‍ക്കാനാണ് പദ്ധതിയെന്നും കിട്ടുന്ന പണം കൊണ്ട് നാട്ടില്‍ തന്റെ സ്വപ്‍നഭവനം സ്വന്തമാക്കാനാണ് പ്ലാനെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'ഭാഗ്യം പരീക്ഷിച്ചുകൊണ്ടേയിരിക്കുക, ബിഗ് ടിക്കറ്റ് തീര്‍ച്ചയായും നിങ്ങളുടെ ജീവിതവും മാറ്റിമറിക്കും' എന്നാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് യാസിറിന് പറയാനുള്ളത്. 150 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. ക്യാഷ് ടിക്കറ്റുകള്‍ പോലെ തന്നെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (11 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (32 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (5 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (6 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (9 hours ago)

Malayali Vartha Recommends