Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..


ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം

ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ, എമിറേറ്റ്സ് ഐ.ഡിയിൽ അടിമുടി മാറ്റം, പുതിയ മാറ്റങ്ങളോടെ എത്തിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാൻ പ്രവാസികൾക്ക് അവസരം

14 JUNE 2023 11:36 AM IST
മലയാളി വാര്‍ത്ത

യുഎഇയിലെ എല്ലാ സർക്കാർ ഏജൻസികളും അംഗീകരിക്കുന്ന ഏക തിരിച്ചറിയൽ രേഖയാണ് എമിറേറ്റ്സ് ഐഡി. അതിനാൽ തന്നെ രാജ്യയത്തെ പൗരന്മാരും താമസക്കാരും എമിറേറ്റ്സ് ഐഡി എടുക്കണമെന്നത് നിർബന്ധമാണ്. എന്നാൽ ഇപ്പോൾ പുതിയ മാറ്റങ്ങളോടെ എത്തിയ എമിറേറ്റ്സ് ഐഡിയിലേക്ക് മാറാൻ പ്രവാസികൾക്ക് ഇപ്പോൾ അവസരം ഒരുക്കിയിരിക്കുകയാണ്.

പുതിയ മാറ്റങ്ങളോടെയുള്ള എമിറേറ്റ്സ് ഐഡിയിലേക്കു മാറാൻ ഓൺലൈനായി വിവരങ്ങൾ നൽകാമെന്നു ദുബായ് കോടതി അറിയിച്ചു. കോടതി നടപടികൾ വേഗത്തിലാക്കാൻ ഇത് സഹായിക്കും.https://icp.gov.ae/service/@UAEICP എന്ന ലിങ്ക് വഴിയാണ് വിവരങ്ങൾ ചേർക്കേണ്ടത്. എമിറേറ്റ്സ് ഐഡിയുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഐഡിയുടെ മുകളിൽ ഇടതു ഭാഗത്താണ് ചിത്രം.

വലതു വശത്ത് റസിഡന്റിന്റെ വിവരങ്ങൾ അറിയാൻ ക്യുആർ കോഡ്.ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് കാർഡിനു താഴെ ഇടതുഭാഗത്തായി രേഖപ്പെടുത്തും. ഐഡിയുടെ പുതുക്കൽ തുകയിലും വർധനയുണ്ട്. 370 ദിർഹമാണ് എമിറേറ്റ്സ് ഐഡിയുടെ ചാർജ്.

കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി പുതുക്കാതിരുന്നാൽ വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം പിഴ കൊടുക്കേണ്ടി വരുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നു. യുഎഇയിൽ ഇപ്പോൾ എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടും ലോകത്ത് എവിടെ നിന്നും പുതുക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് വന്നുചേർന്നിരിക്കുന്നത്. മതിയായ രേഖകൾ സഹിതം സ്മാർട്ട് ആപ്പിലൂടെ വ്യക്തി തന്നെ അപേക്ഷിക്കണം എന്നതാണ് നിബന്ധന.

യുഎഇക്ക് പുറത്തുള്ള വ്യക്തിക്കുവേണ്ടി രാജ്യത്ത് മറ്റാരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ നിരസിക്കും. 9 മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവരുടെ രേഖകൾ ഓൺലൈൻ വഴി പുതുക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.പുതിയ എമിറേറ്റ്സ് ഐഡി എടുക്കുന്നത് വൈകിയാലും പഴയത് പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും 20 ദിർഹം പിഴയുണ്ടാകും. കാലാവധി പൂർത്തിയായി 30 ദിവസം വരെ പുതുക്കാൻ സമയമുണ്ട്.

അതു കഴിഞ്ഞുള്ള ദിവസങ്ങൾക്കാണ് പിഴയീടാക്കുക. തൊഴിൽ കാർഡ് പുതുക്കുന്നതു വൈകിയാലും ഇതേ തുകയാണ് പിഴ. പരമാവധി 1000 ദിർഹം വരെ ഈടാക്കാം. ഐഡി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനി മാനേജർമാരിൽനിന്നും പിഴയീടാക്കും. തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിനുള്ള രേഖകൾ കൃത്യമായിരിക്കണം.

ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകൾ സമർപ്പിച്ചാൽ കമ്പനി പ്രതിനിധിക്ക് (മൻദൂബ്) 500 ദിർഹം പിഴ ചുമത്തും. ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കുന്നതും നിയമപരിധിയിൽ വരും.ഇടപാടുകളുടെ ചുമതലയുള്ള കമ്പനി പ്രതിനിധി സ്വന്തം കാർഡ് പുതുക്കാതിരിക്കുക, കാലഹരണപ്പെട്ട കാർഡ് കാണിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 500 ദിർഹമാണ് പിഴ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (13 minutes ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (20 minutes ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (27 minutes ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (33 minutes ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (38 minutes ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (43 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (2 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (2 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (3 hours ago)

വി.ഡി. സതീശൻ  (3 hours ago)

സ്പാനിഷ് ലാ ലിഗ...  (3 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (3 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (3 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (4 hours ago)

ഓണാഘോഷത്തിന് തുടക്കം...  (4 hours ago)

Malayali Vartha Recommends