മോഷണം ചെറുക്കുന്നതിനിടെ ആക്രമണം, സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു
സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര സ്വദേശി അഷ്റഫ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു. മോഷണം ചെറുക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കുത്തേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത് .
കുത്തേറ്റ അഷ്റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഉമ്മുൽ ഹമാം സെക്ടർ അംഗമാണ് അഷ്റഫ്.
ഭാര്യ - ഷഹാന.പിതാവ് - ഇസ്മയിൽ. മാതാവ് - സുഹറ. സഹോദരൻ - ഷനാബ്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി ഐ.സി.എഫ് സെൻട്രൽ കമ്മറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേത്യത്വത്തിൽ ഐ.സി.എഫ് സഫ്വ വളണ്ടിയർമാർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha