Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..


ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..


സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..


ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം

പ്രവാസികൾക്ക് ‌‌വീണ്ടും അതിന് അവസരം...! യുഎഇ പ്രഖ്യാപിച്ച തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഒക്ടോബര്‍ ഒന്ന് വരെ നീട്ടി

16 JUNE 2023 02:40 PM IST
മലയാളി വാര്‍ത്ത

ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചതാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. പദ്ധതിയുടെ പേര് പോലെ തന്നെ സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും പദ്ധതിയിൽ നിർബന്ധമായി ചേർന്നിരിക്കണം. അധികൃതർ പദ്ധതിയിൽ ചേകാൻ ശ്രമിക്കുന്നതിലൂടെ പ്രവാസികൾക്കാണ് അതിന്റെ പ്രയോജനം.

നിര്‍ബന്ധമായും ചേരേണ്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാരില്‍ നിന്ന് ജൂലൈ ഒന്ന് മുതല്‍ പിഴ ഈടാക്കും എന്നാണ് മന്ത്രാലയം നേരത്തേ അറിയിച്ചതെങ്കിലും ഒക്ടോബര്‍ ഒന്ന് വരെ പിഴയില്ലാതെ തന്നെ പദ്ധതിയിൽ ചേരാൻ തൊഴിലാളികൾക്ക് ഇപ്പോൾ അവസരം ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ അധികൃതർ. സമയപരിധി കഴി‍ഞ്ഞും പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം 8,000ത്തിലധികം രൂപ പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചത്.

ജനുവരി മുതലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാക്കിയത്. മൂന്നുതരത്തിലാണ് പ്രവാസികളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിടിക്കും. 3 തരത്തിലുള്ള പിഴയാണ് നൽകേണ്ടത്. ജൂൺ 30ന് മുൻപ് പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹമാണ് പിഴ. പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് 3 മാസവും കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കിൽ 200 ദിർഹം , പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും.

ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ.

ഗാർഹിക ജോലിക്കാർ, ഫ്രീസോൺ തൊഴിലാളികൾ, നിക്ഷേപകർ, താൽക്കാലിക ജോലിക്കാർ, വിരമിച്ച് പെൻഷൻ ലഭിക്കുന്നവർ, 18 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് ഇളവുണ്ട്. എങ്കിലും താൽപര്യമുള്ള 18 വയസ്സു പൂർത്തിയായവർക്ക് നിലവിലെ തൊഴിൽരഹിത ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകിയിരിക്കണം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (12 minutes ago)

TEMPLE ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.  (19 minutes ago)

ജമ്മു കശ്മീരിലെ ദോഡയില്‍ മേഘവിസ്‌ഫോടനം  (26 minutes ago)

ജാസ്മിൻ ജാഫറിന്റെ റീൽസ് വിവാദം; ഗുരുവായൂരിൽ 18 പൂജകളും, ശീവേലിയും ആവർത്തിക്കും..  (32 minutes ago)

OPERATION SINDOOR ഓഗസ്റ്റ് 27-ന് പുലർച്ചെ 12:01 ന് സംഭവിക്കും  (37 minutes ago)

ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായ  (42 minutes ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (2 hours ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (2 hours ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (3 hours ago)

വി.ഡി. സതീശൻ  (3 hours ago)

സ്പാനിഷ് ലാ ലിഗ...  (3 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (3 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (3 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (4 hours ago)

ഓണാഘോഷത്തിന് തുടക്കം...  (4 hours ago)

Malayali Vartha Recommends