മസ്തിഷ്കാഘാതം, സൗദി അറേബ്യയില്‍ പ്രവാസി യുവാവ് മരിച്ചു
സൗദി അറേബ്യയില്‍ മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി യുവാവ് മരിച്ചു. ബീഹാർ സിവാൻ സ്വദേശി ഭുട്ടു അലി (37) ആണ് ജുബൈലിൽ മരിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും തലച്ചോറിലും ഹൃദയത്തിലും അണുബാധയുണ്ടായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
അതേസമയം, സൗദിയിൽ ജോലി ചെയ്യുന്നതിനിടയിൽ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ദേഹത്ത് വീണ് പ്രവാസി മരിച്ചു. ഉത്തർപ്രദേശ് അസംഗഢ് സ്വദേശി ദിൽഷാദ് അഹമ്മദാണ് (55) ആണ് ജുബൈലിൽ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കിടെ ആണ് അപകടമുണ്ടായത്. വലിയ ഭാരമുള്ള ഇരുമ്പ് കഷണങ്ങൾ ശരീരത്തിലേക്ക് വീണ് ഗുരുതരമായി അഹമ്മദിന് പരുക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെട്രോൾ എൻജിൻ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു മരണപ്പെട്ട ദിൽഷാദ് അഹ്മദ്. മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha