Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

എയർപോർട്ടിൽ എത്താതെ അത് സാധിക്കാം, ചെക്ക് ഇൻ നടപടികൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പമാക്കാൻ മൂന്നാമത്തെ പുതിയ സിറ്റി ചെക്ക് ഇൻ സംവിധാനം ഷാർജയിൽ ഒരുക്കി എയർ അറേബ്യ

27 JUNE 2023 04:45 PM IST
മലയാളി വാര്‍ത്ത

വേനൽക്കാല അവധിയും പെരുന്നാളും ഒന്നിച്ചെത്തിയതോടെ നിരവധി പേർ അവധിയാഘോഷമാക്കാനായി നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നതിന്റെ തിരക്കിലാണ്. അതിനാൽ യുഎഇലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ദുബൈ,ഷാർജ എയർപ്പോർട്ടുകളിൽ. ഏറ്റവും തിരക്കേറിയ വിമാനത്തവാളമായതിനാൽ ദുബൈ വിമാനത്താവളത്തിലെ തിരക്ക് അധികൃതർ പ്രതീക്ഷിച്ചിരുന്നതാണ്.

എന്നാൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്രയും അധികം തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല. വേനൽക്കാല യാത്രക്കാർ 40 ലക്ഷം കവിയുമെന്നാണ് ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചിരിക്കുന്നത്. സ്മാർട് ഗേറ്റുകൾ ഉപയോഗിച്ചു തിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി എയർപോർട്ട് അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ അറിയിച്ചു.

തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവള അധികൃതർ മാത്രമല്ല വിമാനക്കമ്പനികളും യാത്രക്കാര്‍ക്കായി പല സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്. ചെക്ക് ഇൻ നടപടികൾ യാത്രക്കാർക്ക് കൂടുതൽ എളുപ്പമാക്കാനാണ് വിമാനക്കമ്പനികളുടെ ശ്രമം.ഇതിനായി എയർ അറേബ്യ യാത്രക്കാർക്കായി ഷാർജയിൽ മൂന്നാമത്തെ പുതിയ സിറ്റി ചെക്ക് ഇൻ സംവിധാനം ആരംഭിച്ചു.

ഇന്ന് മുതൽ അൽമുസല്ലയിലെ മതാജിർ ഷോപ്പിങ് കേന്ദ്രത്തിലാണ് എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പേ, ലഗേജ് നൽകി ബോർഡിങ് പാസ് എടുക്കാൻ സൗകര്യം ഏർപ്പെടുത്തുന്നത്. എയർ അറേബ്യ ഷാർജയിൽ ഏർപ്പെടുത്തുന്ന മൂന്നാമത്തെ സിറ്റി ചെക്ക് ഇൻ സംവിധാനമാണ് മുസല്ലയിലെ മതാജിർ ഷോപ്പിങ് കേന്ദ്രത്തിലേത്. രാവിലെ പത്ത് മുതൽ രാത്രി 11 വരെ ഇവിടെ യാത്രക്കാർക്ക് ലഗേജുകൾ ഏൽപിച്ച് ബോർഡിങ് പാസ് കൈപറ്റാൻ സാധിക്കും.

വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കാനും എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സിറ്റി ചെക്ക് ഇൻ കൗണ്ടറുകൾ ഒരുക്കിയിട്ടുള്ളത്.അതേസമയം ബാഗേജുകൾ വീടുകളിൽ എത്തി ശേഖരിക്കുന്ന ഹോം ചെക്ക് ഇൻ സൗകര്യം ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാർക്ക് അബുദാബിയിൽ ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് 5–24 മണിക്കൂറിനിടയ്ക്ക് ലഭിക്കുന്ന ഈ സേവനത്തിനു മൊറാഫിക് ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.

ഹോം ചെക്ക് ഇൻ വഴി 2 ബാഗുകൾ സ്വീകരിക്കുന്നതിനു 185 ദിർഹമാണ് നിരക്ക്. 3–4 ബാഗുകൾക്ക് 220, 5–6 ബാഗുകൾക്ക് 280, 7–8 ബാഗുകൾക്ക് 340 ദിർഹം എന്നിങ്ങനെ നൽകണം. 24 മണിക്കൂറും ചെക്ക് ഇൻ ഇത്തിഹാദ് എയർവേയ്സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിലെ യാത്രക്കാർക്ക് മിനാ തുറമുഖത്തുള്ള സിറ്റി ചെക്ക് ഇൻ സേവനം 24 മണിക്കൂറും പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക് 800 6672347 നമ്പറിൽ ബന്ധപ്പെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (39 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (51 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (1 hour ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (1 hour ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (1 hour ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (1 hour ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (2 hours ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (3 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (3 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (12 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (12 hours ago)

Malayali Vartha Recommends