Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

അഞ്ച് പൈസ ഈ ദിവസങ്ങളിൽ കൊടുക്കേണ്ട...! യുഎഇയിലെ പ്രവാസികൾ ഈ അവസരം പാഴാക്കരുത്, ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച് യുഎഇയിലെ എമിറേറ്റുകൾ

28 JUNE 2023 08:41 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ ബലിപെരുന്നാൾ ദിനങ്ങളിൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി ചില കാര്യങ്ങളിൽ യുഎഇ ഭരണകൂടം ഇളവുകൾ
പ്രഖ്യാപിക്കാറുണ്ട്. ഇത്തവണയും അങ്ങനെയുള്ള പ്രഖ്യാപനമൊക്കെ നടന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളിൽ സ്വദേശികള്‍ക്കും പ്രവാസികൾക്കും ആശ്വാസമായി ദുബൈ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ച പിന്നാലെ മറ്റ് എമിറേറ്റുകൾ കൂടെ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

പെരുന്നാൾ പ്രമാണിച്ച് അബൂദബിയിലും ഷാർജയുമാണ് കഴിഞ്ഞ ദിവസം മുതൽ പാർക്കിങ് സൗജന്യമാക്കിയത്. അബൂദബിയിൽ റോഡ് ടോളും സൗജന്യമായിരിക്കും. അബൂദബിയിൽ മവാഖിഫ് പാർക്കിങ്ങുകളും, ട്രക്കുകൾക്കായുള്ള മുസഫയിലെ പാർക്കിങ്ങുകളും സൗജന്യമായിരിക്കും. അബൂദബിയിലെ ഗതാഗത സേവനങ്ങൾക്കുള്ള ഉപഭോക്തൃ കേന്ദ്രങ്ങൾ ബലിപെരുന്നാൾ അവധി ദിനങ്ങളിൽ പ്രവർത്തിക്കില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ജൂണ്‍ 27 മുതല്‍ 30 വരെയുള്ള നാല് ദിവസത്തേക്കാണ് ദുബായിലെ പൊതുവായ പാര്‍ക്കിംഗ് ഏരിയകളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. അതേസമയം ബഹുനില പാര്‍ക്കിംഗ് കെട്ടിടങ്ങളില്‍ സൗജന്യ പാര്‍ക്കിംഗ് ഇളവ് ബാധകമായിരിക്കില്ല. ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായ 4 ദിവസങ്ങളില്‍ ദുബായിലെ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഫീസ് നല്‍കേണ്ടതില്ലെന്ന് ആര്‍ടിഎ അറിയിച്ചത്.

അവധിക്കാലത്ത് വാഹന പരിശോധന, സേവന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവൃത്തി സമയം മാറുമെന്നും ആര്‍ടിഎ അറിയിച്ചു. വാഹനങ്ങളുടെ സാങ്കേതിക പരിശോധന ഈ മാസം 30 ന് പുനരാരംഭിക്കും. അല്‍ കിഫാഫ് ഒഴികെയുള്ള എല്ലാ ഉപയോക്തൃ കേന്ദ്രങ്ങളും 30 വരെ അടച്ചിടും. ഉമ്മു റമൂല്‍, ദെയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ സെന്ററുകള്‍ പതിവുപോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് ദുബായിലെ ഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് വരെ മെട്രോ സര്‍വീസ് രാവിലെ അഞ്ച് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും.

ജൂലൈ രണ്ടിനു രാവിലെ എട്ട് മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുക. ജൂലൈ ഒന്ന് വരെ ട്രാം രാവിലെ 6 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ ഒന്ന് വരെ പ്രവര്‍ത്തിക്കും. ജൂലൈ രണ്ടിന് രാവിലെ ഒന്‍പത് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്ന് വരെയാണ് ട്രാമിന്റെ സമയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (13 minutes ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (16 minutes ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (32 minutes ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (33 minutes ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (44 minutes ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (46 minutes ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (55 minutes ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (56 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (1 hour ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (1 hour ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (1 hour ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (1 hour ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (1 hour ago)

കൈയില്‍ പണമായുള്ളത് 52,920 രൂപ; എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപ; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത  (1 hour ago)

Malayali Vartha Recommends