Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

സൗദി കിരീടാവകാശി ചില്ലറക്കാരനല്ല..! നിയോമിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദി ലൈന്‍ ഭാവിയിലേക്കുള്ള നഗരം, ലോകത്തിന് തന്നെ വിസ്മയമായിത്തീരുന്ന അത്യാധുനിക നഗരമായ ദി ലൈനിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് മുഹമ്മദ് ബിൻ സൽമാൻ

30 JUNE 2023 09:16 AM IST
മലയാളി വാര്‍ത്ത

വികസന പ്രവർത്തനങ്ങളിൽ വൻ കുതിച്ചുത്താട്ടത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. ലോക രാജ്യങ്ങളെ പോലും അതിശയിപ്പിച്ചായിരുന്നു സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോകത്തെ ഏറ്റവും വലിയ ‘ഡൗൺടൗൺ’ പദ്ധതിയും റിയാദ് എയർ എന്ന പേരിൽ പുതിയ വിമാനക്കമ്പനിയും പ്രഖ്യാപിച്ചത്. ഇതിൽ മാത്രം ഒതുങ്ങുന്നതല്ല സൗദിയുടെ സ്വപ്ന പദ്ധതികൾ.

നിയോമിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ദി ലൈന്‍ ഭാവിയിലേക്കുള്ള നഗരമാണെന്ന് മുഹമ്മദ് ബിൻ സൽമാൻ വളരെ അഭിമാനത്തോടെ പറഞ്ഞിരിക്കുന്നത്. ഡിസ്‌കവറി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകത്തിന് തന്നെ വിസ്മയമായിത്തീരുന്ന അത്യാധുനിക നഗരമായ ദി ലൈനിന്റെ വിശേഷങ്ങള്‍ സൗദി കിരീടാവകാശി പങ്കുവച്ചത്. റോഡുകളോ കാറുകളോ മലിനീകരണമോ ഇല്ലാത്ത സൗദി അറേബ്യയുടെ ഭാവി നഗരമാണ് നിയോമിലെ ദി ലൈന്‍. 'ഞങ്ങള്‍ക്ക് പണമുണ്ട്.

ഞങ്ങള്‍ക്ക് ഭൂമിയുണ്ട്, ഞങ്ങള്‍ക്ക് സ്ഥിരതയുള്ള ഭരണകൂടമുണ്ട്, ഞങ്ങള്‍ക്ക് നല്ല അടിസ്ഥാന സൗകര്യങ്ങളുണ്ട്, ഞങ്ങള്‍ ഒരു ജി 20 രാജ്യമാണെന്നും പദ്ധതി നടപ്പിലാക്കാനുള്ള സൗദിയുടെ അനുകൂല ഘടകങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇതിലൂടെ പറഞ്ഞുവയ്ക്കുന്ന ഒരു വസ്തുതയുണ്ട്. ഇത് ഒക്കെയുണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്താത്ത, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പദ്ധതികൾ കൊണ്ടുവരാത്ത എത്രയോ രാജ്യങ്ങളുണ്ട് എന്നതുകൂടെയാണ്. അക്കാര്യത്തിൽ ഗൾഫ് രാജ്യങ്ങളെ മാത്യകയാക്കാവുന്നതാണ്.

സൗദിയുടെ വടക്ക് ഭാഗത്ത് നിര്‍മാണം പുരോഗമിക്കുന്ന പ്രധാന വികസന പദ്ധതിയായ നിയോമിന്റെ ഭാഗമായി നിര്‍മിക്കുന്ന ദി ലൈന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നഗരജീവിതം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ചുള്ള പുതിയ നിര്‍വചനം നല്‍കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ പുതിയ നാഗരികത സൃഷ്ടിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നത്. നഗരങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പുതിയ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തിനല്‍കുന്നതിനും പുതിയ വഴികള്‍ സൃഷ്ടിക്കുകയാണ് സൗദി അറേബ്യ.

2030 ഓടെ സൗദി അറേബ്യയിലെ ജനസംഖ്യ 33 ദശലക്ഷത്തില്‍ നിന്ന് 50-55 ദശലക്ഷമായി ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോഴേക്കും, രാജ്യത്തിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മുഴുവന്‍ ശേഷിയും ഉപയോഗിക്കുന്ന തരത്തില്‍ ജനസംഖ്യ ഉയരും. ഒരു പുതിയ നഗരം സൃഷ്ടിക്കേണ്ടതിന്റെ പ്രധാന്യമാണ് ഇത് വ്യക്തമാക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഭാവിയിയിലെ തങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റും എന്നതിനാല്‍ സൗദി അറേബ്യയിലെ ജനങ്ങള്‍ ഈ പദ്ധതിയെ വളരെയധികം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ഡിസ്‌കവറി ചാനല്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്കായി നല്‍കിയ അഭിമുഖത്തില്‍ സൗദി കിരീടാവകാശി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (1 hour ago)

ചോദ്യങ്ങളുമായി തേജസ്വി സൂര്യ  (1 hour ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (1 hour ago)

വി.ഡി. സതീശൻ  (2 hours ago)

സ്പാനിഷ് ലാ ലിഗ...  (2 hours ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (2 hours ago)

അനുയായികളിൽ നിന്ന് വിമർശനം  (2 hours ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (2 hours ago)

ഓണാഘോഷത്തിന് തുടക്കം...  (2 hours ago)

വിശദീകരണംതേടി ഹൈക്കോടതി  (3 hours ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (3 hours ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (3 hours ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (3 hours ago)

പ്രതിഫലം 1000 രൂപ  (3 hours ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (3 hours ago)

Malayali Vartha Recommends