ശ്വാസതടസ്സം, ആശുപത്രിയിലായിരുന്ന മലയാളി ഹജ്ജ് തീർത്ഥാടക മരിച്ചു
മലയാളി ഹജ്ജ് തീർത്ഥാടക ആശുപത്രിയിൽവെച്ച് മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരിച്ചത്.
ശ്വാസ തടസ്സം ഉണ്ടായിരുന്ന ഇവർ ആംബുലൻസിൽ മെഡിക്കൽ സഹായത്തോടെയായിരുന്നു കഴിഞ്ഞ ദിവസം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. മിന അൽ ജസർ ആശുപത്രിയിലാണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയിൽ ഖബറടക്കും. ഇബ്രാഹിമാണ് പിതാവ്. മാതാവ് നബീസ ഇബ്രാഹിം.
https://www.facebook.com/Malayalivartha