റിയാദ് നഗരത്തെ വിറപ്പിച്ച് വിരണ്ടോടിയ കാള, ആക്രമിക്കാൻ ശ്രമിച്ച കാളയിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ നിലവിളിച്ച് ചിതറിയോടി, ദൃശ്യങ്ങൾ പുറത്ത്...!
വിരണ്ടോടിയ കാള റിയാദ് നഗരത്തെ അക്ഷരാത്ഥത്തിൽ വിറപ്പിച്ചിരിക്കുകയാണ്. അൽസുവൈലിം സ്ട്രീറ്റിൽ വിരണ്ടോടിയ കാള നഗരത്തിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു. പെരുന്നാളിൽ കശാപ്പ് ചെയ്യാനായി പിടികൂടാൻ ശ്രമിച്ച കാളയാണെന്ന് തോന്നുന്നു ഇത്തരത്തിൽ പിടിവിട്ട് വിരണ്ടോടിയത്. ഏതാനും വിദേശികൾ ചേർന്ന് കഴുത്തിൽ കുരുക്കിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ സംഭവം. കുതറിയോടിയ കാള ആക്രമിക്കാനായി ആളുകൾക്ക് പിന്നാലെ ഓടി.
വിരണ്ടോടി ആക്രമിക്കാൻ ശ്രമിച്ച കാളയിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ നിലവിളിച്ചുകൊണ്ട് നാലുപാടും ചിതറിയോടി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കാള ആളുകളെ ഓടിക്കുന്നതും. റോഡിന്റെ ഒത്ത നടുക്ക് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ആക്രമിക്കാൻ ഓടിച്ച ഈ കാളയെ പിടികൂടിയൊ എന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല..
കഴിഞ്ഞ ദിവസം മദീനയിലും ജനവാസ കേന്ദ്രത്തിൽ കാള വിരണ്ടോടിയിരുന്നു. റോഡിലൂടെ അതിവേഗതയിൽ ഓടിയ കാള വഴിപോക്കരെ ആക്രമിക്കാൻ ശ്രമിക്കുകയും കൂട്ടത്തിൽ ഒരാളെ കുത്തുകയും ഇയാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. പെരുന്നാളിന് കശാപ്പു ചെയ്യാൻ കൊണ്ടുവന്ന കാള വിദേശ തൊഴിലാളികളുടെ കൈയിൽനിന്ന് രക്ഷപ്പെട്ട് റോഡുകളിലൂടെ വിരണ്ടോടുകയായിരുന്നു. ഏതാനും പേർ ചേർന്ന് അവസാനം കാളയെ പിടിച്ചുകെട്ടി കശാപ്പ് ചെയ്തതായി വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാൾ പറഞ്ഞു.
https://www.facebook.com/Malayalivartha