യുഎഇയിലെ പെട്രോൾ ഡീസൽ വില വർദ്ധനവ്, ടാക്സി നിരക്ക് കൂട്ടി അജ്മാൻ, പുതുക്കിയ നിരക്ക് ഈ മാസം മുഴുവൻ ബാധകം
യുഎഇയിൽ ഈ മാസം പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ച പിന്നാലെ അജ്മാനിൽ ടാക്സി നിരക്ക് വർധിപ്പിച്ചു. ഓരോ കിലോമീറ്ററിനും കഴിഞ്ഞ മാസത്തെ 1.81 ദിർഹത്തേക്കാൾ ഒരു ഫിൽസ് കൂടുതലാണ്. ഓരോ കിലോമീറ്ററിനും 1.82 ദിർഹമായി ടാക്സി നിരക്ക് നിശ്ചയിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുതുക്കിയ നിരക്ക് ഈ മാസം മുഴുവൻ ബാധകമാണ്.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ജൂലൈയിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 2.55 ദിർഹം മുതൽ 3.70 ദിർഹം വരെ കൂടുതൽ ചെലവാകും. യുഎഇയിലെ ഇന്ധനവില കമ്മിറ്റി ഈ മാസത്തെ നിരക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാറ്റം.യുഎഇയിൽ ജൂലൈ മാസത്തിൽ പെട്രോളിന് അഞ്ചും ഡീസലിന് രണ്ട് ഫിൽസുമാണ് കൂട്ടിയത്. ഇതോടെ സൂപ്പര്‍ പെട്രോളിന്റെ വില വീണ്ടും മൂന്നു ദിര്‍ഹമായി.
സ്പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 89 ഫില്‍സും ഇ- പ്ലസിന് രണ്ടു ദിര്‍ഹം 81 എണ്‍പത്തിയൊന്ന് ഫില്‍സുമാണ് പുതിയ നിരക്ക്. ജൂൺ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.76 ദിർഹമായിരുന്നു വില.അതുപോലെ ഡീസല്‍ ലിറ്ററിന് എട്ട് ഫില്‍സ് കൂട്ടിയതോടെ 2 ദിര്‍ഹം 76 ഫില്‍സായി വില വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ഫ്യുവൽ പ്രൈസ് കമ്മിറ്റി 21 ഫിൽസ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.
https://www.facebook.com/Malayalivartha