Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


6 ലക്ഷം ചൈനീസ് വിദ്യാർത്ഥികൾ യുഎസ് ലേക്ക് ; മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ അനുയായികളിൽ നിന്ന് വിമർശനം


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫ് അന്തരിച്ചു..... സംസ്‌കാരം മുട്ടട ഹോളി ക്രോസ് ദേവാലയത്തില്‍ ...


പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു..... ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍


സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...


അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

ലോകത്തിലെ ഏറ്റവും മികച്ചത് എയർ ഇന്ത്യ എക്‌സ്പ്രസിൽ....! ജൂലൈ അഞ്ചിന് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങൾക്ക് പകുതി വില, 50 ശതമാനം വിലക്കുറവിൽ ഗൊർമേർ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സുവർണാവസരം

02 JULY 2023 05:30 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരെ കൊത്തിയെടുക്കാൻ മാറ്റത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. പ്രവാസികളുടെ ബജറ്റ് എയർലൈൻ എന്ന് വിളിപ്പേരുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ പറ്റുമെന്നതിനൊപ്പം 18 വർഷമായി സൗജന്യ ഭക്ഷണം അടക്കം നൽകി പോന്നിരുന്നു. എന്നാൽ ഈ അടുത്തിടെയാണ് പൊടുന്നനെ പ്രവാസികൾക്ക് തിരിച്ചടിയായി വർഷമായി നൽകി വന്ന സൗജന്യ ഭക്ഷണം എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ നിർത്തലാക്കിയത്.

അതിന് പിന്നാലെ എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കുകയും ചെയ്തു. ഇതനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് ഭക്ഷണവും ബുക്ക് ചെയ്യാം. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണത്തിന് പണം മുൻകൂറായി അടയ്ക്കണം. വിമാനത്തില്‍ നിന്നും പണം നല്‍കിയും യാത്രക്കാർക്ക് ഭക്ഷണം വാങ്ങാം.

സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊർമേർ’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങളാണ് ഇപ്പോൾ വിളമ്പുന്നത്. എന്നാൽ ഇപ്പോൾ ജൂലൈ അഞ്ച് വരെയുളള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പ്രാരംഭ ആനുകൂല്യമായി 50 ശതമാനം വിലക്കുറവിൽ ഗൊർമേർ വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

വിമാനത്തിൽ നിന്ന് നേരിട്ട് വാങ്ങാവുന്ന വിഭവങ്ങൾക്കും ജൂലൈ അഞ്ച് വരെ പകുതി വില നൽകിയാൽ മതിയാകും. അപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യുന്ന പ്രവാസികൾക്ക് ഈ പുതിയമെനുവിലെ ഫുഡ് വൻ വിലക്കുറരവിൽ വാങ്ങി കഴിക്കാം.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റർ ഷെഫ് മത്സര വിജയി കീർത്തി ഭൗട്ടിക തയ്യാറാക്കിയ രണ്ട് സിഗ്നേച്ചർ വിഭവങ്ങൾ ഉൾപ്പെടെ 19 വിഭവങ്ങളാണ് ഗൊർമേറിന്റെ ആകർഷണം.

തദ്ദേശീയ വിഭവങ്ങളും ഉത്തരേന്ത്യൻ ഫ്യൂഷൻ വിഭവങ്ങളുമൊക്കെ ചേർന്നതാണ് പുതിയ മെനു.ഹൈദരാബാദി മട്ടൺ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറിൽ തയ്യാറാക്കിയ വീഗൻ മൊയ്‌ലി കറി, മിനി ഇഡ്‌ലി, മേദു വട തുടങ്ങിയവ പുതിയ മെനുവിലുള്ളത്. താജ് ഹോട്ടൽ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്‌സ്, കസിനോ ഗ്രൂപ്പ്, ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പതിനാറ് വൻകിട ഫ്‌ളൈറ്റ് കിച്ചണുകളേയും ദുബായ്, ഷാർജ, സിംഗപ്പൂർ എന്നിവിടങ്ങളിലെ അന്താരാഷ്‌ട്ര കമ്പനികളെയുമാണ് വിഭവങ്ങൾ തയ്യാറാക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് ഉദയസമുദ്രയിൽ നിന്നാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. കൊച്ചിയിൽ ലുലു ഫ്‌ളൈറ്റ് കിച്ചണും കോഴിക്കോട്ടും കണ്ണൂരും കസിനോ ഗ്രൂപ്പുമാണ് വിഭവങ്ങൾ ഒരുക്കുന്നത്. ഗൾഫിലേക്കും സിംഗപ്പൂരിലേക്കും യാത്രചെയ്യുന്നവർക്ക് യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് airindiaexpress.com സന്ദർശിച്ച് ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാം. ആഭ്യന്തര സർവ്വീസുകളിൽ 12 മണിക്കൂർ മുൻപ് വരെ ഭക്ഷണം ബുക്ക് ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (19 minutes ago)

കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി  (21 minutes ago)

വി.ഡി. സതീശൻ  (29 minutes ago)

സ്പാനിഷ് ലാ ലിഗ...  (40 minutes ago)

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍  (48 minutes ago)

അനുയായികളിൽ നിന്ന് വിമർശനം  (53 minutes ago)

200 രൂപ വര്‍ധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്  (58 minutes ago)

ഓണാഘോഷത്തിന് തുടക്കം...  (1 hour ago)

വിശദീകരണംതേടി ഹൈക്കോടതി  (1 hour ago)

നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം ...  (1 hour ago)

ഗുജറാത്തിൽ നിന്ന് പുറത്തിറക്കി  (1 hour ago)

രണ്ട് വര്‍ഷം മുമ്പ് ജില്ലയില്‍ ആരംഭിച്ച കൊറിയര്‍, പാഴ്‌സല്‍ സര്‍വീസാണ് മുന്നില്‍  (1 hour ago)

പ്രതിഫലം 1000 രൂപ  (2 hours ago)

കഞ്ചാവ് കടത്തല്‍... സംഭവത്തില്‍ ഇരിഞ്ഞാലക്കുട സ്വദേശിയായ സിബിനെ കസ്റ്റിഡിയിലെടുത്തു....  (2 hours ago)

സംഗീത മാസ്മരമൊരുക്കുന്നു  (2 hours ago)

Malayali Vartha Recommends