Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..

യുഎഇയിൽ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുന്നു, വരും ദിവസങ്ങളിൽ കനത്ത മുന്നറിയിപ്പ്....!

13 JULY 2023 09:09 AM IST
മലയാളി വാര്‍ത്ത

യുഎഇ കൊടും ചൂടിലേക്ക് കടക്കുകയാണ്. രാജ്യത്ത് താപനില വർധിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിന് പിന്നാലെ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുകയാണ്. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക് പ്രകാരം അബുദാബിയിലെ അല്‍ ദഫ്‌റ മേഖലയിലെ ഹമിമില്‍ 49.4 ഡിഗ്രി സെല്‍ഷ്യല്‍സ് രേഖപ്പെടുത്തി. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവാണിത്.

കഴിഞ്ഞ വര്‍ഷവും അബുദാബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദഫ്‌റയില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. പകല്‍ സമയത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയ രാജ്യത്തെ അഞ്ച് പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇത്. എമിറേറ്റ്‌സിലുടനീളം ഈയാഴ്ച ചൂട് വര്‍ധിക്കുമെന്ന് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മൂടല്‍മഞ്ഞ് നിലനില്‍ക്കുന്നതിനാല്‍ എമിറേറ്റുകളില്‍ ഉടനീളം ചൂടും ഹ്യുമിഡിറ്റിയും ശക്തമാണ്.

ഉച്ചസമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും എമിറേറ്റ്‌സില്‍ ഉടനീളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും കൂടുതല്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നു. മൂടല്‍മഞ്ഞ് കാരണം ചില ഭാഗങ്ങളില്‍ പുലര്‍കാലങ്ങളില്‍ ദൃശ്യപരത കുറവായിരുന്നു. പുലര്‍ച്ചെ മുതല്‍ രാവിലെ 9 മണി വരെ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം.

ചൂട് ശക്തമായതിനാല്‍ ആളുകൾ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. താപനില ഉയരുന്നതിനനുസരിച്ച് വേനല്‍ക്കാലത്ത് തലവേദനയും മൈഗ്രേനുകളും വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കിടത്തിച്ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തില്‍ 10-20 ശതമാനം വര്‍ദ്ധനവിന് കാരണമാകുന്നു.

നിര്‍ജലീകരണം, താപനിലയിലെ മാറ്റം, ഭക്ഷണക്രമത്തിലുണ്ടാവുന്ന പെട്ടെന്നുള്ള മാറ്റം, ദിനചര്യകളിലെ മാറ്റം, സൂര്യപ്രകാശം തലയിലേല്‍ക്കുന്നത് എന്നിവയെല്ലാം വേനല്‍ക്കാലത്തെ തലവേദനയ്ക്ക് കാരണമാകും. കൂടാതെ രാത്രിയില്‍ ഉണര്‍ന്നിരിക്കുകയോ പകല്‍ കൂടുതല്‍ മണിക്കൂര്‍ ഉറങ്ങുകയോ ചെയ്താലും തലവേദനയും മൈഗ്രേനുകളും വര്‍ധിക്കും. സ്ത്രീകള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ രഹസ്യം പുറത്ത് ! അന്നത് സംഭവിച്ചിരുന്നെങ്കിൽ വീണ രക്ഷപ്പെടുമായിരുന്നു  (2 minutes ago)

കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ എ. ഹിദുർമുഹമ്മദ് അന്തരിച്ചു  (14 minutes ago)

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്  (27 minutes ago)

നിയമസഭ കൈയാങ്കളി കേസ്... സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി...  (35 minutes ago)

ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരളം  (41 minutes ago)

നീയൊക്കെ റെയ്ഡ് നടത്തണ്ട!" SIT-യെ തടഞ്ഞ് അരുൺകുമാർ; കാക്കിയെ പഠിപ്പിക്കാനിറങ്ങി വളഞ്ഞിട്ടു പൂട്ടി വിജയൻ  (57 minutes ago)

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​ര​ഹ​സ്യ​ ​വി​ചാ​ര​ണ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ ഇന്ന് പരി​ഗണന  (1 hour ago)

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് ഇന്ന് നവതി... ആഘോഷ ചടങ്ങുകൾ കണിച്ചുകുളങ്ങരയിലെ വസതിയിൽ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... നാലു ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം , മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ...  (2 hours ago)

പാർട്ടിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന വൻ റാലിയിൽ പാർട്ടിക്ക് തെറ്റുപറ്റിയ കാര്യം ജനങ്ങളോട് തുറന്നുപറഞ്ഞ് നേതാക്കൾ  (2 hours ago)

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (11 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (11 hours ago)

Malayali Vartha Recommends