റോഡ് അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ് വീണു, ഒമാനില്‍ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഒമാനില്‍ മണ്ണിടിഞ്ഞ് വീണ് പ്രവാസി തൊഴിലാളി മരിച്ചു. മസ്കറ്റ് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തില്‍ റോഡ് അറ്റകുറ്റപ്പണിയിലേര്‍പ്പെട്ട പ്രവാസി തൊഴിലാളിയാണ് മരിച്ചത്. അല്‍ അന്‍സബ് പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം സ്ഥലത്തെത്തി ഇയാളുടെ മൃതദേഹം പുറത്തെടുത്തു.
അതേസമയം, സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മദീനക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ആറുപേർ മരണപ്പെട്ടു. മഹ്ദു ദഹബ് പട്ടണത്തേയും മദീനയെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലാണ് സൗദി കുടുംബം സഞ്ചരിച്ച കാറപകടമുണ്ടായത്. കുടുംബാംഗങ്ങളായ ആറു പേരാണ് മരിച്ചത്. സൗദി സൈനികനായ കുടുംബനാഥനും ഭാര്യയും ഒരു മകനും മൂന്നു പെൺമക്കളുമാണ് മരിച്ചത്. ഒരു ബാലൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha