സൗദിയിൽ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്കിയാൽ കനത്ത പിഴ, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു
സൗദിയിൽ ജനവാസ മേഖലകളില്‍ ആക്രമണം നടത്തുന്ന വലിയ ഇനം കുരങ്ങുകളെ നിയന്ത്രിക്കാൻ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇവയ്ക്ക് ഭക്ഷണം നല്കിയാല് 500 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് മുന്നറിയിപ്പ് നല്കി. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നത് കണ്ടെത്താന്‍ രാജ്യത്തെ ഇത്തരം പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സൗദി പൗരന് ചട്ടങ്ങള്‍ ലംഘിച്ച് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയതിന്റെ വീഡിയോ പങ്കുവച്ചാണ് എന്‍സിഡബ്ല്യു ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയത്.മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും കുരങ്ങുകളുടെ എണ്ണം വര്‍തോതില്‍ വര്‍ധിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചുവരുന്നതായി എന്‍സിഡബ്ല്യു കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
എണ്ണം പെരുകുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എന്‍സിഡബ്ല്യു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെ മുന്നറിയിപ്പ് നല്കുന്ന നൂറുകണക്കിന് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha