Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

യുഎഇയിലെ അൽഐൻ മേഖലയിൽ കഴിഞ്ഞ ദിവസം പെയ്തത് ശക്തമായ മഴ, മേഖലയിൽ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ്, മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

05 AUGUST 2023 03:55 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ മറ്റ് മേഖലകളിൽ കനത്ത വേനൽചൂട് തുടരുന്നതിനിടയിൽ അൽഐൻ മേഖലയിൽ കനത്തമഴ. കഴിഞ്ഞ ദിവസം ഇന്ന് വൈകുന്നേരത്തോടെയാണ് അൽഐൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചത്. മഴക്ക് സാധ്യതയുള്ളതിനാൽ അബൂദബി എമിറേറ്റിന്റെ കിഴക്കൻ നഗരമായ അൽഐനിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐന്റെ അൽഹിയാർ, മലാഖിത്, അൽഫുഅ, നാഹിൽ, അൽഫഖ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു.

വിനോദ സഞ്ചാരമേഖലയായ ജബൽ ഹഫീത്ത് മലയോരങ്ങളിലും മഴ ശക്തമായിരുന്നു. ദൂരക്കാഴ്ചയെ ബാധിക്കുന്ന വിധം മഴ ശക്തമായതിനാൽ അൽഐൻ-ദുബൈ റോഡിലെ വേഗതപരിധി കുറച്ചതായി അബൂദബി പൊലീസ് അറിയിച്ചു. ഈ മേഖലയിൽ ഇന്ന് രാത്രിയിലും അസ്ഥിരകാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയും കാറ്റും തുടരും എന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ യുഎഇയുടെ മറ്റ് മേഖലകളിൽ കനത്ത വേനൽചൂട് തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് താപനില വീണ്ടും 50ന് മുകളിലെത്തി. അൽ ദഫ്‌റയിൽ 50.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇവിടെ ഇത്രയും ഉയർന്ന അന്തരീക്ഷ ഊഷ്മാവ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയർന്ന താപനില 49-50 സെൽഷ്യസായതിനാൽ യുഎഇ നിവാസികൾ ചുട്ടുപൊള്ളുകയാണ്.ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് കാരണം യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ, ചുവപ്പ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. അബുദാബിയിലെ ചില പ്രദേശങ്ങളിൽ ദൃശ്യപരത നന്നേ കുറവായിരുന്നു.

ദൂരക്കാഴ്ച കുറവായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാനും അധികാരികൾ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിലും രാവിലെ ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (10 minutes ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (13 minutes ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (1 hour ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (1 hour ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (1 hour ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (1 hour ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (3 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (3 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (3 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (3 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

എഞ്ചിനില്‍ തീ  (4 hours ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (4 hours ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (13 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (13 hours ago)

Malayali Vartha Recommends