ഹൃദയാഘാതം വില്ലനായി...! സൗദിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി യുവാവ് മരിച്ചു
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് യാസീൻ (36) ആണ് റിയാദ് നാഷനൽഗാർഡ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹം റിയാദിൽ ഖബറടക്കും.
ഇതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ നേതൃത്വം നൽകുന്നു. മുഹമ്മദ് ശരീഫ് റഹീമുന്നീസ ദമ്പതികളുടെ മകനാണ് മുഹമ്മദ് യാസീൻ. ഭാര്യ: അഫ്രീൻ ഫാത്തിമ, മക്കൾ: തെൻസീല യാസീൻ, താഇഫ് യാസീൻ, ആരിഫ യാസീൻ.
https://www.facebook.com/Malayalivartha