ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞുവീണു, യുഎഇയിൽ ഹൃദയാഘാതം മൂലം മലയാളി യുവതി മരിച്ചു
യുഎഇയിൽ പ്രവാസി യുവതി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ശരണ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്നു. ഭർത്താവ് മൃദുൽ എൻജിനീയറായി ദുബായിയിൽ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അതേസമയം ഖത്തറില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി മരിച്ചു. അരീക്കുളം സ്വദേശി ഏലമങ്കല് കളത്തികണ്ടി ജുബേഷ് (41) ആണ് വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം ഭാര്യക്കും മക്കള്‍ക്കുമൊപ്പം കുടുംബ സമേതം ഖത്തറില്‍ താമസിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha