ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം, ദുബൈയിൽ യുവ മലയാളി ഡോക്ടർ അന്തരിച്ചു

ദുബൈയിൽ യുവ മലയാളി ഡോക്ടർ അന്തരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോ. അൻസിലാണ് മരിച്ചത്. 35 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന്(തിങ്കള്‍) പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
അൽഐനിലെ ഒരു ആയുർവേദ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കർ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്. ഭാര്യ: ഡോ. സഈദ. മക്കൾ: ഹിബ, ആസിയ ഇഷ. ദുബൈ റാശിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലെത്തിച്ച് ഖബറടക്കും.
https://www.facebook.com/Malayalivartha























