കോടികൾ വാരിക്കൂട്ടി മലയാളി..!! മഹ്സൂസ് പ്രതിവാര നറുക്കെടുപ്പിൽ രണ്ടര കോടി രൂപ സമ്മാനമായി കിട്ടിയത് പത്തനംതിട്ട സ്വദേശിക്ക്, സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ തന്റെ സ്വപ്‌ന ഭവനം നിർമിക്കുമെന്ന് രതീഷ്...

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കി അവരുടെ ജീവിതങ്ങള്‍ മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല പ്രവാസികളുടെ ഭാഗ്യപരീക്ഷണം. മഹ്സൂസ് നറുക്കെടുപ്പിലേക്കും ഇത് നീളുന്നു. ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പാണ് മഹ്സൂസ്. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന മഹ്‌സൂസില്‍ പലപ്പോഴും പ്രവാസികള്‍ക്കാണ് സമ്മാനം അടിക്കാറുള്ളത്.
ഇതില്‍ തന്നെ ഭൂരിഭാഗം തവണയും പ്രവാസി മലയാളികളെ തേടിയാണ് ഭാഗ്യമെത്തുന്നത്. ഇത്തവണയും മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും പ്രവാസി മലയാളിയെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്. ഈ മാസം 19ന് നടന്ന മഹ്സൂസ് 142-ാമത് പ്രതിവാര നറുക്കെടുപ്പിൽ ഷാർജയിൽ ജോലി ചെയ്യുന്ന മലയാളിയായ പത്തനംതിട്ട സ്വദേശി രതീഷാണ് കോടികൾ വാരിക്കൂട്ടിയത്.
രണ്ടര കോടിയോളം രൂപ(10 ലക്ഷം ദിർഹം) ആണ് ഇദ്ദേഹത്തിന് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇതേ നറുക്കെടുപ്പിൽ ഫിലിപ്പീനി യുവതിക്ക് 50,000 ദിർഹം വിലമതിക്കുന്ന സ്വർണനാണയങ്ങളും സമ്മാനം ലഭിച്ചു. കഴിഞ്ഞ 14 വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന ബിസിനസുകാരനായ രതീഷ് ആരംഭം തൊട്ട് മഹ്സൂസ് പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കുന്നു.
നേരത്തെ ഒരു തവണ 35 ദിർഹം സമ്മാനം ലഭിച്ചിരുന്നു. ഓരോ പ്രാവശ്യവും ചെറിയ തുകയെങ്കിലും കിട്ടണമെന്നായിരുന്നു ആഗ്രഹിച്ചത്. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹം മികച്ച ബാഡ്മിന്റൺ പ്ലേയർ കൂടിയാണ്. ജീവിതത്തെ മാറ്റിമറിച്ച വാർത്ത മഹ്‌സൂസിൽ നിന്ന് ഇ–മെയിൽ വഴി വിവരം ലഭിച്ചപ്പോൾ തനിക്കും ഭാര്യക്കും ഏറെ സന്തോഷം തോന്നി. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ തന്റെ സ്വപ്‌ന ഭവനം നിർമിക്കാനും യുഎഇയിൽ ബിസിനസ് വിപുലീകരിക്കാനുമാണ് പദ്ധതിയെന്നും രതീഷ് പറഞ്ഞു.
35 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങിയാലാണ് മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പിലും 20 ദശലക്ഷം നൽകുന്ന പ്രതിവാര ഗ്രാൻഡ് ഡ്രോ നറുക്കെടുപ്പിലും ഉൾപ്പെടും. ഒരു ഗ്യാരണ്ടീഡ് കോടീശ്വരന് 10 ലക്ഷം ദിർഹം നറുക്കെടുപ്പിലൂടെ ലഭിക്കും.
https://www.facebook.com/Malayalivartha