Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു....മൃതദേഹം നാട്ടിലെത്തിച്ചു... സംസ്‌കാരം വൈകുന്നേരം


നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും...


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

സുഹൈൽ വന്നിട്ടും രക്ഷയില്ല..!! യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് പ്രവചനം

26 AUGUST 2023 05:32 PM IST
മലയാളി വാര്‍ത്ത

ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടിട്ടും രക്ഷയില്ല. യുഎഇയിൽ ഇന്ന് താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ അൽപ്പം താഴ്ന്ന നിലയിലായിരുന്ന താപനില
വീണ്ടും ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ഷാർജയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

നാഷണൽ സെന്റർ ഓഫ് മെറ്റീയോ‌റോളജിയുടെ റിപ്പോർട്ട് അനുസരിച്ച് യുഎഇയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 50.3 ഡിഗ്രി സെൽഷ്യസാണ്. ഷാർജയിലെ അൽ ദൈദിൽ ഉച്ചയ്ക്ക് 12.30 ന് ആണ് 50.3 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അൽ ഐനിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കനത്ത മഴ റിപ്പോർട്ട് ചെയ്തതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ദുബായ്-അൽ ഐൻ റോഡിലെ മഴയുടെ വീഡിയോകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെച്ചിട്ടുണ്ട്. കൊടും വേനലില്‍ ചുട്ട് പൊള്ളുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ടാണ് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടത് വാർത്തയിൽ യുഎഇയിലെ ജനങ്ങൾ വളരെയധികം ആശ്വാസത്തിലായിരുന്നു.

എന്നാൽ താപനില കൂടുന്നത് പ്രവാസികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാൽ അതിൽ ആശങ്കപെടേണ്ട കാര്യമില്ല സുഹൈല്‍ എത്തിയാലും തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക.

വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം പതിമൂന്ന് മണിക്കൂറില്‍ താഴെയായി കുറയുമെന്ന് യുഎഇ അസ്‌ട്രോണമി സെന്റര്‍ അറിയിച്ചു. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്‍ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും.

രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കിൽ സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് ഇത്. അറബ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന നക്ഷത്രമാണ് ഇത്. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്.

പുരാതന കാലം മുതൽ അറബികൾ സുഹൈൽ നക്ഷത്രം നോക്കിയാണ് വേനൽക്കാലം കഴിയുന്നത് കണക്കാക്കിയിരുന്നത്. അറബ് രാജ്യങ്ങളിൽ മൽസ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും ഈ നക്ഷത്രത്തെ ആശ്രയിച്ചാണ്.സുഹൈല്‍ നക്ഷത്രത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്. അല്‍ തരഫയിലാണ് തുടക്കം.

അല്‍ ജബ, അല്‍ സെബ്ര, അല്‍ സരഫ എന്നിങ്ങനെയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ തരഫ ഘട്ടത്തില്‍ കാലാവസ്ഥ അത്യന്തം ചൂടേറിയതായിരിക്കും. എന്നാല്‍ അല്‍ സര്‍ഫ ഘട്ടം വരുന്നതോടെ വലിയ മാറ്റം ചൂടില്‍ വരും. പതിയെ ചൂട് കുറയാന്‍ തുടങ്ങും. പിന്നീട് മഴയുടെ കാലമായിരിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനശേഷം  (10 minutes ago)

യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!  (19 minutes ago)

യുദ്ധവിമാനം AIRLIFT ചെയ്യും..!! F 35-നെ കെട്ടിവലിക്കും തിരുഃ വിമാനത്താവളത്തിൽ CISF-ന്റെ അറ്റകൈ പ്രയോഗം  (27 minutes ago)

കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്; അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ  (28 minutes ago)

സാങ്കേതിക തകരാർ കണ്ടെത്തി; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി  (33 minutes ago)

അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ  (34 minutes ago)

സഹോദരന്റെ DNAയുമായി ചേർന്നില്ല..! ഒടുവിൽ നാട്ടിൽ നിന്നും ആ നീക്കം 11-ാം ദിവസം രഞ്ജിത എത്തി  (52 minutes ago)

വി എസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍  (54 minutes ago)

പവന് 600 രൂപയുടെ കുറവ്  (1 hour ago)

പൊന്നുമോനെ ഒന്നു കാണാനായി ഓടിയെത്തിയപ്പോള്‍ കണ്ടത്...  (1 hour ago)

സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി സെപ്തംബര്‍ 30 വരെ നീട്ടി  (2 hours ago)

നാടുകടത്തിയ പ്രതി നാട്ടില്‍ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്.  (2 hours ago)

ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന  (2 hours ago)

മേഖലയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും...  (2 hours ago)

Malayali Vartha Recommends