Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്പണിക്കിടെ സംഭവിച്ചത്...!!

24 OCTOBER 2024 10:57 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ട വാർത്ത പ്രവാസികൾ ഏറെ വേദനയോടെയാണ് കേട്ടത്. അബുദാബി അല്‍ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു മൂന്ന് പ്രവാസികളുടേയും ജീവൻ നഷ്ടപ്പെടാൻ കാരണമായ അപകടം ഉണ്ടായത്. 

പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ചത്. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. മരിച്ച മൂന്ന് പേരും ഏറെ നാളായി ഒരേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണുപോയ സഹപ്രവർത്തകനായ അജിത്തിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് ടാങ്കിലേക്ക് വീണു. അജിത്തിന്റെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ അപകടത്തില്‍പെട്ടത്. മാലിന്യ ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂവരും മരിച്ചത്.

ഇവർ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റെയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ. ഭാര്യ: രേവതി. 2 മക്കളുണ്ട്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (59 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends