Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...


രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...

അബുദാബി ബിഗ്ടിക്കറ്റിൽ മലയാളിക്ക് 46 കോടി സമ്മാനം, യുഎഇയിൽ എട്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന പ്രിൻസ് ടിക്കറ്റെടുത്ത് തുടങ്ങിയിട്ട് രണ്ട് വർഷം

04 NOVEMBER 2024 04:58 PM IST
മലയാളി വാര്‍ത്ത

അബുദാബി ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരുക്കലെങ്കിലും സുഹൃത്തുക്കളുമായി ചേർന്നെങ്കിലും ടിക്കറ്റ് എടുത്ത് തലവര മാറുമോയെന്ന് പരീക്ഷണം നടത്താത്ത ആരും തന്നെയുണ്ടാകില്ല. എല്ലാ നറുക്കെടുപ്പിലും ഒരു സമ്മാനം മലയാളിക്ക് ഉറപ്പാണ് അതിനാൽ മലയാളികളെകൊണ്ട് ടിക്കറ്റ് എടുപ്പിച്ചാണ് അറബികൾ പോലും ഭാഗ്യം പരീക്ഷണം നടത്തുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ മലയാളിക്ക് കോടികളാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

കോടികൾ എന്നു പറഞ്ഞാൽ ഒന്നും രണ്ടുമല്ല, 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) ആണ് ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. തന്‍റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഭാഗ്യം ഉറപ്പിച്ചത്.

രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നയാളാണ് പ്രിൻസ്. ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. തനിക്ക് കിട്ടുന്ന തുക കുടുംബത്തിനായി പണം ചെലവാക്കാനാണ് താൽപര്യം. കുട്ടികളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി തുക ചെലവാക്കുമെന്നും പ്രിൻസ് പറയുന്നു. നിലവിൽ ഷാർജയിൽ ഭാര്യക്കൊപ്പമാണ് താമസം. എട്ട് വർഷമായി ഫെസിലിറ്റീസ് എൻജിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ് പ്രിൻസ്.

ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ സെയിദ് ഇന്റെർനാഷണൽ എയർപ്പോർട്ട്, അൽ അയിൻ
എയർപ്പോർട്ട് എന്നിവിടങ്ങളിലെ സ്റ്റോറുകൾ സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

ചില നിയമ തടസങ്ങളാൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇടയ്ക്ക് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും പഴയതിലും ഉഷാറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. താൽക്കാലികമായി നറുക്കെടുപ്പ് നിർത്തിവച്ചത് പ്രവാസികൾക്ക് വളരെ നിരാശയുണ്ടാക്കിയെങ്കിലും പുനരാരംഭിച്ചത് പ്രവാസലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്.

എന്നാൽ പ്രവർത്തനത്തിലെ താത്കാലിക വിരാമം തങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും യുഎഇയിൽ ജനറൽ കൊമേഷ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചതിന് ശേഷം നടപ്പിൽ വന്ന പുതിയ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചതായി ബിഗ് ടിക്കറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (49 seconds ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (15 minutes ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (28 minutes ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (41 minutes ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (54 minutes ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (9 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (9 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (9 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (9 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (10 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (10 hours ago)

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി  (10 hours ago)

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...  (10 hours ago)

വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മിയാണ് വധു!!  (11 hours ago)

Malayali Vartha Recommends