Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രവാസികൾക്ക് വിനയായി കുവൈത്തിന്റെ കടുത്ത നീക്കം, അനധികൃതമായി നേടിവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി പിന്‍വലിച്ചിട്ടില്ല, ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പിലോ കമ്പനി വിസയിലോ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ, പരിശോധന തുടരുന്നതിനാൽ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും...!!!

10 DECEMBER 2024 11:19 PM IST
മലയാളി വാര്‍ത്ത

കുവൈത്തിൽ പ്രവാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ വിസയിൽ അനുവദിച്ച ചില ഇളവുകൾ വലിയ ആശ്വാസമാണ്. കൂടാതെ പുതിയ റസിഡൻസി നിയമം രാജ്യത്ത് കൊണ്ടുവന്നതും പ്രവാസികൾക്ക് ഗുണം ചെയ്യും. എന്നിരിക്കെ കുവൈത്തിൽ അനധികൃത മാർഗത്തിലൂടെ നേടിവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടരുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികടക്കമുള്ള പ്രവാസികളെയാണ്. കാരണം, പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്നത് നിരവധി പ്രവാസികളാണ്.

നടപടിയെ ചൊല്ലി കുവൈറ്റില്‍ വിവാദം കൊഴുക്കുമ്പോൾ തീരുമാനം പിന്‍വലിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും. പോണ്‍സറുടെ ഫയലുകള്‍ മരവിപ്പിക്കപ്പെട്ടതോടെ ഇവർക്ക് കീഴിലുള്ള പ്രവാസികളുടെ വിസ പുതുക്കല്‍, ട്രാന്‍സ്ഫര്‍ ചെയ്യല്‍, കാന്‍സല്‍ ചെയ്യല്‍ തുടങ്ങി ഒരു നടപടിക്രമവും ഇനി അനുവദിക്കില്ല. വിസ കാലാവധി തീർന്നാൽ ഇവർ രാജ്യം വിടേണ്ട അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെ ഇതിനുള്ള പരിഹാര നടപടികളെ കുറിച്ച് ആലോചിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം. കുവൈറ്റ് പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ നടപടിക്കെതിരേയാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്ന് അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 8 പ്രകാരം ഈ പൗരത്വങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍-യൂസഫ് എടുത്ത തീരുമാനങ്ങളുടെ നിയമസാധുത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അപ്പീല്‍ നല്‍കുകയെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.

തീരുമാനങ്ങള്‍ക്ക് പിന്നിലെ ഭരണഘടനാപരമായ അധികാരത്തെ ചോദ്യം ചെയ്യുന്നതായിരിക്കും അപ്പീല്‍. ഇതുമൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ വ്യക്തമായ നയം രൂപീകരിക്കാനും കോടതി നടപടികളിലൂടെ സാധിക്കും.

അതേസമയം, കുവൈത്തിൽ ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് 'ഭരണപരമായ നാടുകടത്തലിന്' വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്ക്, പൊതു മര്യാദയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളുടെ വെളിച്ചത്തിലാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.ഇത്തരത്തിലുള്ള ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നത് അധികാരികളുടെ ഭാഗത്തു നിന്നുള്ള നിര്‍ണായക നടപടികള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രാലയത്തിന്‍റെ സെക്യൂരിറ്റി മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നാടുകടത്തല്‍ പോലുള്ള കര്‍ശന നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും രാജ്യത്തെ ക്രമസമാധാനവും നിയമപാലനവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends