Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുടുംബ ബജറ്റ് താളം തെറ്റും; പ്രവാസികൾക്ക് ഇരുട്ടടിയായി സേവ ബിൽ

12 FEBRUARY 2025 11:02 AM IST
മലയാളി വാര്‍ത്ത

കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന നടപടിയുമായി ഷാർജ. ഏപ്രിൽ ഒന്നു മുതൽ മലിനജല ചാർജ് വർദ്ധിപ്പിക്കും. ഷാർജ എക്സിക്യൂട്ടീവ് കൗൺസിലാണ് ഈ തീരുമാനത്തിന് പിന്നിൽ. ഷാർജയിലെ വിദേശികളുടെ ജല, വൈദ്യുതി (സേവ) ബിൽ വർധിക്കാനാണ് തീരുമാനം. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

ഒരു ഗാലൻ വെള്ളം ഉപയോഗിക്കുന്നവർ 1.5 ഫിൽസ് സീവേജ് ചാർജ് നൽകണം എന്നാണ് പുതിയ നിയമം . വിദേശികൾക്ക് മാത്രമേ ഇത് പിൻതുടരേണ്ടതുള്ളൂ എന്നും സ്വദേശികളെ പുതിയ ഫീസിൽ ഉൾപ്പെടുത്തില്ല എന്നുമാണ് മറ്റെരു അറിയിപ്പ്. നിലവിൽ ഈ ഫീസ് ദുബായ്, അബുദാബി തുടങ്ങി മറ്റു എമിറേറ്റുകളിൽ ഉണ്ട്.

 

താരതമ്യേന കുറഞ്ഞ വാടകയും ജലവൈദ്യുതി, പാചകവാതക നിരക്കിലെ കുറവുമായിരുന്നു  ദുബായിൽ ജോലി ചെയ്യുന്ന പ്രവാസികൾ   ഷാർജയിയിൽ താമസിക്കാനുള്ള കാരണം. എന്നാൽ ഇപ്പോൾ സേവ ബിൽ തുകയിലെ വർദ്ധന എന്ന തീരുമാനം,  പ്രവാസികളുടെ ഷാർജയിലെ താമസമവസാനിപ്പിക്കാൻ കാരണമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. കാരണം പുതിയ നിയമം നിലവിൽ വന്ന് കഴിഞ്ഞാൽ ജല,വൈദ്യുതി നിരക്കും വാടകയും പ്രവാസികളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് .

അതേ സമയം നിലവിൽ ട്രംപ് നടപടിയിൽ രൂപയുടെ മൂല്യം കുറയുന്നത് വിദേശികൾക്ക് ആശ്വാസമാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. വിദേശികളിൽ പ്രത്യേകിച്ച് ഇന്ത്യക്കാർക്ക് സമ്പാദ്യം വർദ്ധിപ്പിക്കാൻ അത് കാരണമാകുമെന്നായിരുന്നു സാമ്പത്തിക വിദ​ഗ്ദരുടെ വിലയിരുത്തൽ. രൂപയുടെ മൂല്യം ഇടിഞ്ഞത് ശമ്പളം വർദ്ധിപ്പിക്കാതെ വരുമാനം വർദ്ധിച്ച അവസ്ഥയിലേക്കാണ് പ്രവാസികളെ എത്തിക്കുന്നതെന്നതായിരുന്നു സാമ്പത്തിക വിദ​ഗ്ദരുടെ നിരീക്ഷണം.

എന്നാൽ ഇതിനിടെയാണ് ഷാർജ പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ പ്രവാസികൾക്ക് മേൽ കനത്ത ജീവിത ചെലവ് വർദ്ധിക്കുന്ന നടപടി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതായത് കിട്ടുന്ന പണം അവിടെ തന്നെ ദൈനംദിന ജീവിത ചിലവുകൾക്ക് വേണ്ടി ചിലവിടേണ്ടി വരുമെന്ന അവസ്ഥ.ഇത് മൂലം പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കുവാൻ സാധിക്കില്ല. അതായത് പ്രവാസികൾക്ക് മേൽ ഇരുട്ടടിയായി മാറിയിരിക്കുകയാണ് സേവ ബിൽ വർദ്ധന 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (2 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (4 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (4 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (4 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends