Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയില്‍ തടവുപുള്ളികളുടെ നിയന്ത്രണത്തിലുള്ള 'കഫേ'

28 AUGUST 2018 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്, സാമ്രാജ്യാധിപനായിരുന്നില്ലെങ്കില്‍ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം എന്ന് പുസ്തകങ്ങളും വായനയും എത്രമാത്രം മൂല്യമേറിയതാണെന്നതിന്റെ തിരിച്ചറിവുകളാണ് ഈ വരികള്‍. ആ വരികളുടെ അര്‍ത്ഥം അതേപടി ജീവിതത്തില്‍ സ്വാംശീകരിച്ചിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേ ആണെങ്കിലും അവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങള്‍ വായിക്കുന്നതിനിടയില്‍ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനര്‍ത്ഥം പുസ്തക വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നുതന്നെയാണ്.

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ പ്രശസ്തമായ മീന ബസാര്‍, അവിടെയാണ് നിറയെ പുസ്തകങ്ങള്‍ നിറച്ച ഈ കഫേയുടെ സ്ഥാനം.പക്ഷേ പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേര്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നത് അല്‍പം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു പൊതുഘടകം ഇവര്‍ക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവര്‍ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവര്‍ക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്.

പൊലീസിന്റെ കാവലില്ലാത്ത തടവുപുള്ളികളാണിവര്‍. പുലര്‍ച്ചെ മുതല്‍ രാത്രി ഒമ്പതുവരെയാണ് ഇവരുടെ പ്രവര്‍ത്തനസമയം. പൊലീസിന്റെ യാതൊരു തരത്തിലുള്ള ഇടപെടലുകളും അന്നേരത്തു ഇവരുടെ മേല്‍ ഉണ്ടാകില്ലെന്നത് സ്വതന്ത്രമായി തങ്ങളെ ഏല്‍പ്പിച്ച കര്‍മത്തില്‍ മുഴുകാന്‍ ഈ ജയില്‍ പുള്ളികള്‍ക്കു പ്രേരണയേകുന്നു. തടവുപുള്ളികള്‍ എന്നു കരുതി ഭക്ഷണം വിളമ്പാനും പാചകവുമൊന്നും ഇവര്‍ക്ക് വശമില്ലെന്നു ധരിക്കേണ്ട. ഇത്തരം കാര്യങ്ങളെല്ലാം പ്രഫഷണലായി പഠിച്ചിട്ടു തന്നെയാണ് ഇവര്‍ ഇതിലേക്ക് ഇറങ്ങിയിരിക്കുന്നത്. 40 പേര്‍ക്ക് ഒരേസമയം ഈ കഫേയില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്.

മാന്യമായി പെരുമാറിയും ഓരോരുത്തരുടെയും ആവശ്യപ്രകാരമുള്ള വിഭവങ്ങള്‍ തയാറാക്കി നല്‍കിയും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുത്തും ഇവര്‍ കഫേയിലെത്തുന്നവരെ വീണ്ടും അങ്ങോട്ടെത്തുവാന്‍ പ്രേരിപ്പിക്കുന്നു. പ്രശസ്തമായ ഒട്ടുമിക്ക പുസ്തകങ്ങളും മികച്ച എഴുത്തുകാരുടെ കൃതികളും മാഗസിനുകളുമെല്ലാം ഇവിടെ ലഭ്യമാണ്. ഇടവേളകളില്‍ പുതുരുചിക്കൂട്ടുകള്‍ തയാറാക്കുന്നതിനൊപ്പം പുസ്തക വായന കൂടിയാകുമ്പോള്‍ ജയില്‍ ജീവിതത്തിന്റെ മടുപ്പില്‍ നിന്നും മാറി, പുതിയൊരുന്മേഷം ഇവര്‍ക്കും ലഭിക്കുമെന്നത് തീര്‍ച്ചയാണ്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു പരീക്ഷണ ശ്രമത്തിന് അധികാരപ്പെട്ടവര്‍ തയാറായത്.

ഒരു കഫേ തുടങ്ങാന്‍ ജയിലധികൃതര്‍ പദ്ധതിയിട്ടപ്പോള്‍, വെറുമൊരു ചായക്കട എന്നതിനപ്പുറം ജയില്‍ പുള്ളികളില്‍ മാത്രമല്ല, കഫേയിലെത്തുന്നവരിലും പുസ്തകവായനയുടെ മഹത്വമെത്തിക്കണമെന്ന തീരുമാനമുണ്ടായിരുന്നു. ആ തീരുമാനം 100 ശതമാനം വിജയമായി എന്നുതന്നെയാണ് മണിക്കൂറുകളോളം പുസ്തകവായനയിലേര്‍പ്പെട്ടിരിക്കുന്ന കഫേയിലെത്തിയ അതിഥികളെ കാണുമ്പോള്‍ മനസിലാകുന്ന ഒരു വലിയ കാര്യം. ഏകദേശം ഇരുപതുലക്ഷം രൂപ ചെലവാക്കിയാണ് കഫേയും ഗ്രന്ഥശാലയും തുടങ്ങിയത്. പുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം തന്നെ അവ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ജയിലില്‍ നിന്നും മോചിതരാകുന്നവര്‍ക്കു എല്ലാ അര്‍ത്ഥത്തിലും പുതിയൊരു ജീവിതം നല്കാന്‍ കൈത്തു ജയിലിന്റെ മഹത്തരമായ ഈ പ്രവര്‍ത്തിയ്ക്കു കഴിയുമെന്നതില്‍ സംശയമില്ല.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (6 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (13 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (27 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (30 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (1 hour ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (2 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (2 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Malayali Vartha Recommends