വിമാനത്തിന്റെ പടികള്‍ കയറുന്ന ട്രംപിന്റെ ഷൂവില്‍ എന്താണ്...

മിന്യാപോളിസ് സെന്റ് പോള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിലേക്കുള്ള പടികള്‍ കയറുന്നതിനിടെയാണ് ഇടത് ഷൂവില്‍ ടിഷ്യൂ പേപ്പറിനു സമാനമായ എന്തോ ഒന്ന് ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണുന്നത്.
ഡൊണാള്‍ഡ് ട്രംപ് പുറം തിരിഞ്ഞു നടക്കുന്നതിനിടയില്‍ പേപ്പറും ഒട്ടിപ്പിടിച്ചിരിക്കുന്നത് ക്യാമറകള്‍ ഒപ്പി എടുക്കുകയും ചെയ്തു.
ഒടുവില്‍ പടവുകള്‍ മുഴുവന്‍ കയറിയതിനു ശേഷം വിമാനത്തിനുള്ളിലേക്ക് കയറുന്നതിനായി തിരിഞ്ഞതിനിടയില്‍ ഷൂവില്‍ നിന്ന് പേപ്പര്‍ താഴേയ്ക്ക് വീണതും കാണാം.
ഷൂവില്‍ ടിഷ്യൂ പേപ്പര്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതറിയാതെ വിമാനത്തിന്റെ പടികള്‍ കയറുന്ന യുഎസ് പ്രസിഡന്റിന്റെ വീഡിയോ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha



























