ഇത് മായ്‌കോ പെസ്താനോ...ഡാ...!

ഫ്‌ലവര്‍ ഗേള്‍സും ബോയ്‌സും ക്രിസ്ത്യന്‍ വിവാഹവേളകളില്‍ വധൂവരന്മാര്‍ക്കു തുല്ല്യമായ ശ്രദ്ധനേടുന്നവരാണ്. നല്ല ചുറുചുറുക്കുളള കുട്ടിക്കുറുമ്പുകളെയാണ് സാധാരണയായി അണിയിച്ചൊരുക്കി വധുവരന്‍മാര്‍ക്കൊപ്പം നിര്‍ത്താറുള്ളത്.
ലോകമാധ്യമങ്ങളില്‍ വന്‍വാര്‍ത്തപ്രധാന്യം നേടിയ ഒരു കൊച്ചു മിടുക്കനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മായ്‌കോ പെസ്താനോയെന്ന കൊച്ചുമിടുക്കനും കൂട്ടുകാരിയുമാണ് ലോകത്തിന്റെ ഇഷ്ടം നേടിയത്.
ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ ഒരു പളളിയില്‍ നടന്ന വിവാഹ ചടങ്ങിനുശേഷം പുറത്തുവന്ന വധുവും വരനും പരസ്പരം ചുംബിക്കുന്ന ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍ ഒരുങ്ങി.
അതിനു മുമ്പായി, വരനെയും വധുവിനെയും അനുഗമിച്ചിരുന്ന കൊച്ചുകുട്ടികളോടു കണ്ണ് അടയ്ക്കാനും ഫോട്ടോഗ്രാഫര്‍ ക്ലെഗ് ജോണ്‍ ആവശ്യപ്പെട്ടു. പക്ഷേ ഫോട്ടോഗ്രാഫര്‍, വരനോടും വധുവിനോടും ചുംബിക്കാന്‍ പറഞ്ഞതും ഫ്‌ലവര്‍ ബോയ് അയി നിന്ന കൊച്ചു പെസ്താനോ വെറുതെയിരുന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന കുഞ്ഞു ഫ്‌ലവര്‍ ഗേളിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.
ഇതു കണ്ടതോടെ കൂടെയുണ്ടായിരുന്നവരെല്ലാം ചിരിതുടങ്ങി. കൊച്ചു പെസ്താനോയുടെ ഈ വിഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അതൊരു രസകരമായ നിമിഷമായിരുന്നുവെന്നും എല്ലാവരും തമാശയായിട്ടാണ് കണ്ടതെന്നും ജോണ്‍ ക്ലെഗ് പറഞ്ഞു.
https://www.facebook.com/Malayalivartha



























