ചോക്കലേറ്റ് കൊണ്ടൊരു വീട് ഒരുക്കിയാല്‍...

സ്വന്തം വീട് എല്ലാവര്‍ക്കും മധുരോദാരമായ ഓര്‍മ്മയാണ്. അതുകൊണ്ടാണല്ലോ ഹോം, സ്വീറ്റ് ഹോം എന്ന ഒരു പ്രയോഗം തന്നെ ഭാഷയിലുള്ളത്.
സ്വതവേ മധുരമുള്ള, സ്വന്തം വീട് എന്ന സങ്കല്‍പ്പത്തില്‍ ചോക്കലേറ്റിന്റെ മധുരം കൂടി കലര്‍ന്നാലോ? ഫ്രാന്‍സിലെ സെര്‍വ്‌സില്‍ ചോക്ക്‌ലേറ്റ് ആര്‍ട്ടിസ്റ്റായ ജീന്‍ ലൂക് ഡെക്ലൂസൂ ചോക്ക്‌ലേറ്റ് കൊണ്ടൊരു വീട് തന്നെ നിര്‍മ്മിച്ചിരിക്കുകയാണ്!
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഈ ചോക്കലേറ്റ് വീട്. വെള്ളിയും ശനിയുമായി ചോക്കലേറ്റ് കോട്ടേജ് അതിഥികള്‍ക്കായി തുറന്ന് കൊടുക്കാനാണ് ഡെക്ലൂസുവിന്റെ തീരുമാനം.
വീടിന്റെ ഭിത്തി, മേല്‍ക്കൂര, നെരിപ്പോട്, ക്ലോക്ക്, ബുക്കുകള്‍ എന്ന് വേണ്ട എല്ലാ സാധനങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ചോക്ക്‌ലേറ്റിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



പൂക്കൊട്ടയും വീടിനുള്ളിലെ ചെറുകുളവും വരെ ചോക്കലേറ്റില്‍ തീര്‍ത്ത് വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് ഡെക്ലൂസു. എന്തായാലും ചോക്കലേറ്റ് ആരാധകര്‍ക്ക് ഈ സ്വീറ്റ് വീട് ഇഷ്ടമാകും എന്നു പ്രത്യേകിച്ച് പറയേണ്ടല്ലോ?
https://www.facebook.com/Malayalivartha



























