8.12 കോടി രൂപ കൊടുത്തൊക്കെ ഒരു കുപ്പി സ്‌കോച്ച് വാങ്ങിക്കുക എന്നൊക്കെ പറഞ്ഞാല്‍...!

രാജമാണിക്യം എന്ന സൂപ്പര്‍ഹിറ്റ് മലയാളചലച്ചിത്രത്തില്‍ ജെല്ലിക്കെട്ട് കാളയെ സ്ന്തമാക്കിയ നായകനോട് അതിന്റെ വിലയെപ്പറ്റി ചോദിച്ചപ്പോള്‍ ലക്ഷങ്ങളുടെ കണക്ക് പറഞ്ഞത് കേട്ട് ഞെട്ടിയ സുഹൃത്തിന്റെ പ്രതികരണം, എന്തരായാലും കാള തന്നെയല്ലേ, അതിന് വേണ്ടി ഇത്രയധികം കാശൊക്കെ ചെലവിടണമോ എന്നായിരുന്നു! എന്നാല്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവയ്ക്ക് എത്ര വിലയാണെങ്കിലും അത് കൊടുത്ത് അതിനെ സ്വന്തമാക്കുവാന്‍ നടക്കുന്നവര്‍ മറ്റുള്ളവര്‍ എന്തു പറയുമെന്ന് ചിന്തിക്കാന്‍ മെനക്കെടാറില്ല എന്നതാണ് സത്യം!
അത്തരക്കാരെ ഉദ്ദേശിച്ചാണ് യു.കെ ആസ്ഥാനമായ ഒരു വിസ്‌കി നിര്‍മാതാവ് ഒരു പ്രത്യേക തരം സ്‌കോച്ച് വിസ്‌കി ലേലത്തിന് വച്ചത്. 1926-ല്‍ നിര്‍മിച്ച് 1986-ല്‍ കുപ്പിയില്‍ നിറച്ച 60 വര്‍ഷം പഴക്കമുള്ള മക്കല്ലന്‍ വലേറിയോ അദാമി എന്ന അപൂര്‍വയിനം സ്‌കോച്ച് വിസ്‌കി ആയിരുന്നു അത്.
മദ്യത്തിന് പഴക്കം കൂടുന്തോറും വീര്യം മാത്രമല്ല വിലയും കൂടുമെന്നതാണ് സത്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മദ്യത്തിന് ലക്ഷങ്ങളും കോടികളും കൊടുക്കാനും ചിലര്‍ക്ക് മടിയുണ്ടാകില്ല. 7,00,000 പൗണ്ട് അടിസ്ഥാന വില നിശ്ചയിച്ചിരുന്ന സ്‌കോച്ച് 8,48,750 പൗണ്ടിനാണ് ലേലത്തില്‍ പോയത്. ആരാണ് വാങ്ങിച്ചതെന്ന് വ്യക്തമല്ല. സുരക്ഷാ കാരണങ്ങളാല്‍ ഇക്കാര്യം പുറത്ത് വിടാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇറ്റലിയില്‍ നടന്ന ഒരു വിവാഹ സത്കാരത്തിനായി കാറില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ക്ക് സ്‌കോച്ച് വിസ്‌കിയുടെ ലേലത്തെ പറ്റി വിവരം ലഭിച്ചത്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഈ വ്യക്തി ടെലഫോണ്‍ വഴിയാണ് ലേലത്തില്‍ പങ്കെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹോളി ഗ്രെയില്‍ ഓഫ് വിസ്‌കി എന്ന് വിളിപ്പേരുള്ള അപൂര്‍വ ഇനത്തിലെ സ്‌കോച്ച് വിസ്‌കിക്കാണ് റെക്കാര്‍ഡ് വിലയായ 848750 പൗണ്ട് (ഏകദേശം 8.12 കോടി രൂപ) ലേലത്തുകയായി ലഭിച്ചത്.
https://www.facebook.com/Malayalivartha



























