ഭാര്യയെ ചുമന്നുകൊണ്ടുള്ള ഓട്ടമത്സരത്തില്‍ വിജയിച്ചയാള്‍ക്കുള്ള സമ്മാനം എന്തെന്നോ?!

നമുക്ക് പരിചിതമായ മത്സങ്ങളില്‍ നിന്ന് വ്യത്യസ്തമായ പല മത്സരങ്ങളും ലോകത്തെമ്പാടും നടക്കാറുണ്ട്. ഇത്തരത്തിലെ ഒരു മത്സരമാണ് ഫിന്‍ലന്‍ഡില്‍ നടക്കുന്ന മത്സരം. ഭാര്യയെ ചുമന്നുകൊണ്ട് ഓടുന്ന മത്സരമാണ് ഇത്. ഫിന്‍ലന്‍ഡില്‍ നടന്ന ഇത്തരമൊരു മത്സരം കൗതുകമുണര്‍ത്തുന്നതാണ്.
മെയ്ന്‍ മുതല്‍ കാലിഫോര്‍ണിയവരെയുള്ള 30 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ ഭാര്യയെയും ചുമന്ന് ഏകദേശം 255 മീറ്ററാണ് ഓടിയെത്തേണ്ടത്. ഭാര്യയെ ചുമന്ന് ഫിനിഷിംഗ് പോയിന്റില്‍ ഒന്നാമത് എത്തിയ ഭര്‍ത്താവിന് ലഭിച്ച സമ്മാനമാണ് രസകരം. ഭാര്യയുടെ ഭാരത്തിനു തുല്യമായ ബിയറും ഭാരത്തിന്റെ അഞ്ചുമടങ്ങ് പണവും.
വൈടൗറ്റാസ് കിര്‍ക്ലിയൗസ്കിയെന്‍- നെറിംഗാ ദമ്പതിമാരാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്. നെറിംഗായുടെ ഭാരത്തിന് തുല്യമായ ബിയറും അഞ്ചുമടങ്ങ് പണവും നേടിയാണ് ഇരുവരും മടങ്ങിയത്.

ഇത് രണ്ടാം തവണയാണ് വൈടൗറ്റാസ് കിര്‍ക്ലിയൗസ് കിയെന്‍- നെറിംഗാ ദമ്പതികള്‍ ചാമ്പ്യന്‍മാരാകുന്നത്. ഫിന്‍ലാന്‍ഡാണ് ഭാര്യയെ ചുമക്കല്‍ മത്സരങ്ങളുടെ ഈറ്റില്ലം.
https://www.facebook.com/Malayalivartha



























