11 വയസ്സുള്ളപ്പോള്‍ അമ്മ വായിക്കാനെടുത്ത ലൈബ്രറി പുസ്തകം മകന്‍ തിരിച്ചു നല്‍കി!

അമേരിക്കയിലെ ലൂയിസിയാനയിലെ ഒരു ലൈബ്രറിയില്‍ നിന്ന് ഒരു സ്ത്രീ വായിക്കാനെടുത്ത പുസ്തകം 84 വര്‍ഷത്തിനുശേഷം അവരുടെ മകന്‍ തിരിച്ചു നല്‍കി.
മാതാപിതാക്കളുടെ മരണത്തെതുടര്‍ന്ന് അടച്ചിട്ടിരുന്ന വീട് വൃത്തിയാക്കാന്‍ കഴിഞ്ഞ ദിവസം എത്തിയതായിരുന്നു മകന്‍.
അമ്മയുടെ പെട്ടി വൃത്തിയാക്കുന്നതിനിടെയാണ് 1934-ല്‍ തന്റെ അമ്മ ഷ്രീവ് മെമ്മോറിയല്‍ ലൈബ്രറിയില്‍ നിന്നെടുത്ത ഒരു ബുക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
അന്ന് അദ്ദേഹത്തിന്റെ അമ്മയ്ക്ക് വെറും 11 വയസേ പ്രായമുണ്ടായിരുന്നുള്ളു. അമ്മ മറന്നുവച്ച ആ ലൈബ്രറി പുസ്തകം തിരിച്ചു നല്‍കാന്‍ മകന്‍ തീരുമാനിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട പുസ്തകം തിരച്ചെത്തിയതിലുള്ള ആകാംക്ഷയിലാണ് ലൈബ്രറി അധികൃതര്‍. പുസ്തകം മടക്കി നല്‍കാനുള്ള തിയതി പണ്ടേ കഴിഞ്ഞിരുന്നതിനാല്‍ മൂന്നു ഡോളര്‍ പിഴ മാത്രം ഈടാക്കിയാണ് അവര്‍ പുസ്തകം തിരികെ വാങ്ങിയത്.
https://www.facebook.com/Malayalivartha



























