നിവര്‍ന്നു നില്‍ക്കാന്‍ മാത്രമേ ഈ വോക്കിംഗ് സ്റ്റിക്ക് പഠിച്ചിട്ടുള്ളൂ!

പരാശ്രയമില്ലാതെ ജീവിക്കാനാവാത്തവരുടെ ആശ്രയമാണ് പലപ്പോഴും വോക്കിംഗ് സ്റ്റിക്കുകള്‍.
എന്നാല്‍, കൈയിലുള്ള വോക്കിംഗ് സ്റ്റിക്ക് വീണുപോയാല്‍ ഇക്കൂട്ടര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടെത്രയെന്നോ...
ഇവിടെയാണ് വീണാലും വീഴാത്ത വോക്കിംഗ് സ്റ്റിക്കുകളുടെ പ്രസക്തി. കേവഡിയ എന്നാണ് ഈ സവിശേഷ വോക്കിംഗ് സ്റ്റിക്കിന്റെ പേര്.
ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായി ഗ്രീസില്‍ ജോലിചെയ്യുന്ന മൈക്കിള്‍ ഡിമോയു ആണ് കേവഡിയ വോക്കിംഗ് സ്റ്റിക്കിന്റെ ഉപജ്ഞാതാവ്.
എപ്പോഴും ഭൂമിക്കു ലംബമായിനില്‍ക്കുന്ന രീതിയിലാണ് കേവഡിയകളുടെ നിര്‍മാണം. വീണുപോയാലും ഉടന്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാകും.
വോക്കിംഗ് സ്റ്റിക്ക് ചാരിവയ്ക്കാന്‍ അതുകൊണ്ടുതന്നെ ഭിത്തി തേടി അലയേണ്ടിവരില്ല.
ഒരുവിധം നിരപ്പായ പ്രതലത്തില്‍ എത്രനേരം വേണമെങ്കിലും കേവഡിയ ലംബമായി നിന്നുകൊള്ളും.
പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചെടുത്ത കേവഡിയ വിജയമായതോടെ സംഗതി വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് മൈക്കിള്‍ ഡിമോയു.
https://www.facebook.com/Malayalivartha



























