ഇനി ഗ്രീന്‍മൗണ്ട് സ്‌കൂളില്‍ ബെല്ലടിച്ച് വെള്ളം കുടിപ്പിക്കും!

ഇനി മുതല്‍ പഠിഞ്ഞാറത്തറ ഗ്രീന്‍മൗണ്ട് സ്‌കൂളില്‍ പഠനകാര്യത്തിനു വേണ്ടി മാത്രമല്ല മണി മുഴങ്ങുക. വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കാന്‍ തന്നെ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്!
വെള്ളം കുടിക്കുക എന്ന ശീലം ചെറുപ്പകാലം മുതല്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക എന്ന നല്ല പാഠം രചിക്കുകയാണ് ഗ്രീന്‍ മൗണ്ട് സ്‌കൂളിലെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
വെള്ളം കുടിക്കാത്തതു കൊണ്ട് ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് സകൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരടക്കമുള്ള ജീവനക്കാരെയും രക്ഷിക്കുകയും വെള്ളം കുടിക്കല്‍ ഒരു ശീലമാക്കുകയും ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.
രാവിലെയും വൈകിട്ടുമുള്ള ഇടവേളകളിലും ഉച്ച ഭക്ഷണത്തിന്റെ അല്‍പ സമയത്തിനു മുന്‍പുമാണ് സ്‌കൂളില്‍ വാട്ടര്‍ ബെല്‍ മുഴങ്ങുക. ആ സമയത്ത് സ്‌കൂളിലുള്ളവരെല്ലാം ശുദ്ധമായ വെള്ളം കുടിക്കും. വീട്ടില്‍ നിന്നു കൊണ്ടു വരുന്ന വെള്ളം തീര്‍ന്നു പോയെങ്കില്‍ ആവശ്യമായ വെള്ളം സ്‌കൂളില്‍ ഒരുക്കിയിട്ടുമുണ്ട്.
നല്ല പാഠം കോഓര്‍ഡിനേറ്റര്‍ കെ.എ.ഖാലിദ്, പ്രിന്‍സിപ്പല്‍ ഷമീര്‍ ഗസ്സാലി എന്നിവരാണ് പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha



























