മമ്മൂട്ടി ആരാധകന് കുഞ്ഞു പിറന്നു, കുഞ്ഞിന് പേരിട്ടപ്പോള്‍ താരത്തോടുള്ള ആദരം വെളിവായി!

മമ്മൂട്ടിയുടെ കട്ട ഫാനാണ് പുനലൂര്‍ സ്വദേശി ലിജു. അടുത്തിടെ ലിജുവിന് ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിന് പേരിടാന്‍ മാസങ്ങളോളം ആലോചനകളുമായി കടന്നു പോകുന്നവര്‍ക്കിടയില്‍ ലിജു വ്യത്യസ്തനായി. കുഞ്ഞ് ജനിച്ച് അരമണിക്കൂറിനുള്ളില്‍ ലിജു കുഞ്ഞിന് പേര് കണ്ടെത്തി. മകന് 'ഡെറിക് അബ്രഹാം' എന്നാണ് ലിജു പേര് നല്‍കിയിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികളില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണിത്.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം:
To, Haneef Adeni, പുനലൂര്‍ സ്വദേശി Libu Abraham George,, കട്ട ഇക്കാ ഫാന്‍, നമ്മുടെ സുഹൃത്ത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചപ്പോള്‍ പറഞ്ഞു, ഭാര്യയുടെ ഡെലിവറി അടുത്തു, ഹോസ്പിറ്റലില്‍ ആണെന്ന്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണി കഴിഞ്ഞു കാണും, വിളിച്ചിട്ട് പറഞ്ഞു, ഭാര്യ പ്രസവിച്ചു, ആണ്‍ കുട്ടി, എല്ലാം നല്ല രീതിയില്‍, സന്തോഷം.
അര മണിക്കൂറിനുള്ളില്‍ വീണ്ടും വിളിച്ചിട്ടു പറഞ്ഞു, കുഞ്ഞിനൊരു പേര് വേണം. ലിബുവിന്റെ പള്ളിയിലെ പേര് ജോര്‍ജ്ജ്, ലിബുവിന്റെ അപ്പന്റെ പേര് എബ്രഹാം, ഇതിന്റെ രണ്ടിന്റെ കൂടെ മരണമാസ് പേര് ഡെറിക്കും കൂടി ചേര്‍ത്ത് ഡെറിക് എബ്രഹാം ജോര്‍ജ് എന്നാക്കിയാല്‍ കിടുവാകില്ലേ എന്ന്. വെളുപ്പാന്‍ കാലത്ത് ഉറക്കത്തില്‍ നിന്നെഴുനേറ്റിരുന്ന എന്റെ കണ്ണുകള്‍ വരെ തള്ളിപ്പോയി…Deric Abraham George !!
ഒരു കട്ട ഇക്കാ ഫാനിന്റെ മകന് ഇടാന്‍ ഇതിലും കിടിലന്‍ പേര് വേറെയെന്തുണ്ട് ? നമ്മള്‍ പച്ചക്കൊടി കാണിച്ചു. രാവിലെ വീട്ടുകാരോട് സംസാരിച്ചിട്ട് തീരുമാനമാക്കും എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. അടുത്ത ദിവസം വീട്ടുകാരുടേയും ബന്ധു മിത്രാദികളുടേയും സമ്മതത്തോടെ ചെറുക്കന് പേര് വീണു, Deric_Abraham_George !! കുഞ്ഞിന്റെ ഓരോ ഭാഗ്യങ്ങളെ !!
https://www.facebook.com/Malayalivartha



























