ഫുട്‌ബോള്‍ മല്‍സരത്തിനിടെ മൈതാനത്ത് കയറിയ നായ കളിതടസപ്പെടുത്തി

വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ മൈതാനത്ത് അതിക്രമിച്ചു കയറി കളിതടസപ്പെടുത്തുക എന്നത്. എന്നാല്‍ ജോര്‍ജിയയില്‍ ദില- ടോര്‍പെഡോ മല്‍സരത്തിനിടെ അതിക്രമിച്ചു കയറിയയാള്‍ കാണികളേയും കളിക്കാരേയും ഒരുപോലെ രസിപ്പിച്ചിട്ടാണ് കളംവിട്ടത്. ഒരു നായയാണ് കളിക്കിടെ മൈതാനത്തിറങ്ങിയത്.
കൊടുമ്പിരി കൊണ്ടൊരു മല്‍സരം നടക്കുമ്പോള്‍ എങ്ങിനെയാണ് കളത്തിന് പുറത്തിരിക്കാന്‍ കഴിയുക. അതുകൊണ്ട് പിന്നെ ഒന്നും നോക്കിയില്ല. 'കക്ഷി' നേരെ മൈതാനത്തേക്കിറങ്ങി.
കൂടെക്കൂട്ടാന്‍ പലരും ശ്രമിച്ചെങ്കിലും വീണുപോയത് ടോര്‍പെഡോ ഗോള്‍കീപ്പര്‍ റോയിന്‍ ക്വാഷ്വാഡ്‌സിന്റെ മുന്നില്‍. അവസരം മുതലാക്കി പിടിച്ചുകൊണ്ടുപോകാന്‍ മെഡിക്കല്‍ സ്റ്റാഫ് ശ്രമിച്ചെങ്കിലും കുതറി ഓടി.
പിന്നാലെ ഡിഫന്റര്‍ ഡേവിഡ് ഖുര്‍ട്‌സിലാവ ആളെ മയക്കി സൈഡ് ലൈനിലെത്തിച്ചു. പിന്നെ ഗാലറിയിലെ ആരവങ്ങളിലേക്ക്. മല്‍സരത്തിന്റെ രണ്ടാംപകുതിയിലാണ് മല്‍സരം തടസ്സപ്പെട്ടത്. പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
https://www.facebook.com/Malayalivartha



























